ഐപിഎല്ലിൽ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശർമയ്ക്ക് പുതിയ നേട്ടം. ഐപിഎൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 'പ്ലെയർ ഓഫ് ദി മാച്ച്' നേടുന്ന താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്.

21/04/25

ഇന്നലെ ചെന്നൈക്കെതിരെ 45 പന്തിൽ നിന്ന് 76 റൺസ് നേടി രോഹിത് പുറത്താകാതെ നിന്നു. ആറു സിക്‌സും നാല് ഫോറുമാണ് രോഹിത് നേടിയത്. ഐപിഎല്ലിൽ 260 മത്സരങ്ങളിൽ 19 'പ്ലെയർ ഓഫ് ദി മാച്ച്' അവാർഡ് നേടിയ വിരാട് കോഹ്‌ലിയെ പിന്നിലാക്കിയാണ് രോഹിതിന്റെ നേട്ടം. 264 മത്സരങ്ങൾ കളിച്ച രോഹിത് 20 തവണയാണ് കളിയിലെ താരമായത്.  ഇന്നലെ തന്റെ അക്കൗണ്ടിൽ 76 റൺസ് കൂടി ചേർത്ത രോഹിത് ശർമ ഐപിഎല്ലിലെ രണ്ടാമത്തെ റൺവേട്ടക്കാനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ശിഖർ ധവാനെ മറികടന്നാണ് രോഹിത് ശർമ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായത്. ഇതുവരെ 6,786 റൺസാണ് രോഹിതിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് സെഞ്ച്വറിയും 44 അർധസെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 109* ആണ് രോഹിതിന്റെ ഏറ്റവും മികച്ച സ്‌കോർ. ഈ സീസണിൽ ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 26.33 ശരാശരിയിൽ 158 റൺസാണ് രോഹിത് നേടിയത്.
തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിൻ സി അലോഷ്യസ്. നിയമപരമായി മുന്നോട്ട്പോകാൻ താത്പര്യമില്ലെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത് മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും വിൻ സി പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu