ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ മോശം ബാറ്റിംഗിനെത്തുടർന്ന് ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് ടെംബാ ബാവുമ പുറത്തായപ്പോൾ ടെസ്റ്റ് ക്യാപ്റ്റനായി ബാവുമയെ നിലനിർത്തി. ഏയ്ഡൻ മാർക്രമാണ് ഏകദിന, ടി20 ടീമുകളെ നയിക്കുന്നത്. ഏകദിന, ടി20 പരമ്പരകളിൽ പേസർ കാഗിസോ റബാഡ കളിക്കില്ല.
പരിക്കേറ്റ ലിസാർഡ് വില്യംസിൻറെ പരിക്ക് ഭേദമായാൽ ടീമൽ ഉൾപ്പെടുത്തും. പരിക്കിൽ നിന്ന് മുക്തരാകാത്ത ആൻറിച്ച് നോർക്യയും വെയ്ൻ പാർണലും ദക്ഷിണാഫ്രിക്കൻ ടീമിലില്ല. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന യുവതാരം ട്രൈസ്റ്റൻ സ്റ്റബ്സിനെ ഇതാദ്യമായി ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തി. ഏകദനി, ടെസ്റ്റ് ടീമുകളിലേക്ക് വിക്കറ്റ് കീപ്പർ കെയ്ൽ വെര്യായനെയെ തിരിച്ചുവിളിച്ചപ്പോൾ മിഹ്ലാലി പോങ്വാന, ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബർഗർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ..
© Copyright 2023. All Rights Reserved