ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ. മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിവി അൻവർ എംഎൽഎയെ മുഖ്യമന്ത്രി പൂർണമായും തള്ളി പറഞ്ഞു.
-------------------aud--------------------------------fcf308
ഫോൺ വിളി പുറത്തു വിടുന്നത് ഒരു പൊതു പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇതാണ് അൻവർ ചെയ്യുന്നത്. ഇടതുപക്ഷ പശ്ചാത്തലമല്ല പിവി അൻവറിനുള്ളത്. അൻവർ വന്ന വഴി കോൺഗ്രസിന്റെതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം എഡിജിപി എംആർ അജിത്കുമാറിനെ തത്കാലം സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ നടപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. മാധ്യമങ്ങൾ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്.
ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സത്യാവസ്ഥ സർക്കാർ വാർത്താ കുറിപ്പിലൂടെ അറിയിച്ചെങ്കിലും അത് എവിടെയും എത്തിയില്ല. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ജനങ്ങളും സർക്കാരും ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ടയാണ് ചർച്ചയാകേണ്ടത്. വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാർത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണ്. മാധ്യമങ്ങൾ വിവാദ നിർമ്മാണ ശാലകളാകുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
© Copyright 2024. All Rights Reserved