പ്രേക്ഷകർക്കായിതാ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്റെ തനി നാടൻ അടി പടം ആയ 'കടകൻ'ന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത് . ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവെയിച്ചിരിക്കുന്നത് .
നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം മണൽമാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നല്ല നാടൻ തല്ലും കുറിക്ക് കൊള്ളുന്ന ഡയലോഗുകളും കോരിതരിപ്പിക്കുന്ന മാസ്സ് ആക്ഷൻ രംഗങ്ങളും ആവേശം പകരുന്ന സൗണ്ട് ട്രാക്കും കോർത്തിണക്കി ദൃശ്യാവിഷ്കരിച്ച ചിത്രം പ്രേക്ഷക ഹൃദയങ്ങൾ ഒന്നടങ്കം കീഴക്കിയിരിക്കുകയാണ്. നവാഗതനായ സജിൽ മമ്പാടാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത്. ചിത്രത്തിലെ നായക കഥാപാത്രമായ സുൽഫിയെ അവതരിപ്പിച്ച ഹക്കീം ഷാജഹാന്റെ പ്രകടനം കണ്ട പ്രേക്ഷകർ ഹക്കീം ഷാജഹാൻ ഇനി റൊമാന്റിക് ഹീറോ അല്ല, നല്ല ഒന്നാന്തരം ആക്ഷൻ ഹീറോ എന്ന് വിധിയെഴുതി. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഖലീലാണ് നിർമ്മാതാവ്. ഇതൊരു ഫാമിലി എന്റർടൈനർ സിനിമയാണ്.
© Copyright 2024. All Rights Reserved