അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കായി തിളങ്ങിയ 13കാരൻ വൈഭവ് സൂര്യവൻഷിയുടെ പ്രായം ചോദ്യം ചെയ്ത് മുൻ പാക് താരം ജുനൈദ് ഖാൻ. വെറും 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്സ് അടിക്കാനാകുകയെന്ന് വൈഭവ് ശ്രീലങ്കൻ പേസർ ദുൽനിത് സിഗേരയെ സിക്സ് അടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ജുനൈദ് ഖാൻ ചോദിച്ചു.
-------------------aud------------------------------
അണ്ടർ 19 ഏഷ്യാ കപ്പിൽ ആദ്യ രണ്ട് കളികളിൽ തിളങ്ങാൻ കഴിയാതിരുന്ന വൈഭവ് തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ നേടി ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചിരുന്നു. യുഎഇക്കെതിരെ 46 പന്തിൽ 76 റൺസടിച്ച വൈഭവ് സെമിയിൽ ശ്രീലങ്കക്കെതിരെ 36 പന്തിൽ 67 റൺസടിച്ചും തിളങ്ങി. ആറ് ഫോറും അഞ്ച് സിക്സും പറത്തിയാണ് വൈഭവ് ശ്രീലങ്കക്കെതിരെ 36 പന്തിൽ 67 റൺസടിച്ചത്. എന്നാൽ ബംഗ്ലാദേശിനെതിരായ ഫൈനലിൽ വൈഭവിന് തിളങ്ങാനായില്ല. ഇതിന് പിന്നാലെയാണ് ജുനൈദ് ഖാൻ വൈഭവിൻറെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് പോസ്റ്റിട്ടത്. ഇന്ത്യയിലും വൈഭവിൻറെ പ്രായം സംബന്ധിച്ച് സംശയങ്ങളുയർന്നപ്പോൾ ഏത് തരത്തിലുള്ള പരിശോധനകൾക്കും തയാറാണെന്ന് വൈഭവിൻറെ പിതാവ് സഞ്ജീവ് സൂര്യവൻഷി പ്രതികരിച്ചിരുന്നു.
© Copyright 2025. All Rights Reserved