ഉത്തരകാശി -പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ശേഷം സിൽക്യാര ടണൽ തുരന്നു കുടുങ്ങിയ തൊളിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. എസ് ഡി ആർ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. 41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.
© Copyright 2025. All Rights Reserved