അതിശക്തമായ കാറ്റിൽ ബ്രിട്ടൻ ആടിയുലയുന്നതിനിടെ ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ ഒരു വിമാനം ക്രാഷ് ലാൻഡിംഗ് നടത്തി. കാറ്റിൽ ആടിയുലഞ്ഞ വിമാനമാണ് ഇത്തരത്തിൽ ഇറങ്ങിയത്. എയർ ലിംഗസ് വിമാനം ക്രാഷ് ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് ഇന്നലെ മറ്റു വിമാനങ്ങൾക്ക് ഒന്നും തന്നെ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. വിമാനത്താവളം ഇന്നലെ ഒരു ദിവസത്തേയ്ക്ക് അടച്ചിടുകയായിരുന്നു.
-------------------aud--------------------------------
ഇടിച്ചിറങ്ങിയതോടെ വിമാനത്തിന്റെ നോസ് ഗിയർ തകർന്നതായാണ് മനസിലാകുന്നത്. റൺവേയുടെ സമീപത്തേക്ക് മാറ്റിയിട്ടിരിക്കുന്ന വിമാനത്തിന് സമീപം രണ്ട് ഫയർ എഞ്ചിനുകൾ നിൽക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. വിമാനത്താവളാധികൃതർ ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് പോലീസും, ഫയർ സർവ്വീസും ആംബുലൻസുമൊക്കെ അവിടെ വിന്യസിക്കപ്പെട്ടു. അതിനെ തുടർന്നായിരുന്നു ഈ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ വിമാനങ്ങൾ എല്ലാം തന്നെ ഇന്നലെ രാത്രി റദ്ദാക്കിയത്.
ഇന്ന് രാവിലെ മാത്രമെ വിമാനത്താവളം പൂർവ്വസ്ഥിതിയിൽ തുറന്ന് പ്രവർത്തിക്കുകയുള്ളു. ഇവിടെ ഇറങ്ങേണ്ട ചില വിമാനങ്ങൾ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയുണ്ടായി.
© Copyright 2025. All Rights Reserved