ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കർ എഎൻ ഷംസീർ സത്യവാചം ചൊല്ലിക്കൊടുത്തു. ആദ്യം പ്രദീപും പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും സത്യവാചകംചൊല്ലി.
-------------------aud----------------------------
യുആർ പ്രദീപ് സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രദീപ് എംഎൽഎയാകുന്നത്. കന്നി വിജയം നേടിയ രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സ്പീക്കർ എഎൻ ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, ചീഫ് വിപ്പ് എൻ. ജയരാജ്, മന്ത്രിമാരായ കെബി ഗണേഷ്‌കുമാർ, കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ രാജൻ, സജി ചെറിയാൻ, എകെ ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
© Copyright 2024. All Rights Reserved