അഭയാർത്ഥികളുമായി പുറപ്പെട്ട കപ്പൽ തകർന്ന് മൂന്ന് ദിവസം കടലിൽ ഒഴുകി നടന്ന 11 കാരിക്ക് പുതുജീവിതം. ഇറ്റലിയിലെ ലാംപെഡൂസ ദ്വീപിന് സമീപത്ത് നിന്നാണ് ദിവസങ്ങളായി കടലിൽ ഒഴുകി നടന്ന പെൺകുട്ടിയെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ചത്. ടുണീഷ്യയിൽ നിന്ന് 45 അഭയാർത്ഥികളുമായി പുറപ്പെട്ട കപ്പൽ തകർന്ന് ശേഷിച്ചവർ മരിച്ചതായാണ് വിവരം.
-------------------aud--------------------------------
കോംപസ് കളക്ടീവ് എന്ന ജർമൻ സന്നദ്ധ സംഘടനാ പ്രവർത്തകരാണ് പെൺകുട്ടിയെ രക്ഷിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മറ്റൊരു രക്ഷാപ്രവർത്തനത്തിനായി പോയ സന്നദ്ധപ്രവർത്തകർ കടലിൽ ഒഴുകി നടന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. എൻജൻ പ്രവർത്തിക്കുന്നതിനിടയിലും പെൺകുട്ടിയുടെ നിലവിളി കേൾക്കാനായതാണ് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു പെൺകുട്ടി അടക്കമുള്ള അഭയാർത്ഥികളുടെ സംഘം. മെഡിറ്ററേനിയൻ കടലിൽ വച്ച് കാറ്റിലും കോളിലും പെട്ടാണ് കപ്പൽ തകർന്നത്. ലൈഫ് ജാക്കറ്റും ടയർട്യൂബുകളുമാണ് സിയറ ലിയോൺകാരിയായ കുട്ടിക്ക് രക്ഷയായത്.
© Copyright 2024. All Rights Reserved