കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ മുമ്പ് പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയതായി അന്വേഷണ സംഘം. ഇന്റർനെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചത് എന്ന് മാർട്ടിൻ മൊഴി നൽകിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
പരീക്ഷണ സ്ഫോടനം നടത്താൻ ഐഇഡി ആണ് തെരഞ്ഞെടുത്തത്. ഇവയുടെ പ്രവർത്തനം അറിയാൻ പലവട്ടം പലയിടങ്ങളിലായി ശേഷി കുറഞ്ഞ ചെറു സ്ഫോടനങ്ങളാണ് പരീക്ഷിച്ചത്. തുടർന്നാണ് ആളപായം ഉണ്ടാക്കുംവിധം ബോംബുകൾ നിർമിച്ച് കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ വച്ചതെന്നും പ്രതി മൊഴി നൽകിയതായും പൊലീസ് പറയുന്നു.
ബോംബ് ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ പ്രതിയുടെ അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. കൊടകര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന, പ്രതിയുടെ സ്കൂട്ടറിൽ നിന്ന് സ്ഫോടനം നടത്താൻ ഉപയോഗിച്ച റിമോട്ടുകളും ലഭിച്ചു. ബോംബ് നിർമിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും തെളിവെടുത്തിരുന്നു.
© Copyright 2024. All Rights Reserved