ബ്രൂവറിക്ക് അനുമതി നൽകിയത് ഒരു വകുപ്പുമായും ചർച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രമാണ് അറിഞ്ഞത്. ബന്ധപ്പെട്ട വകുപ്പുകളെ ഒന്നിനെയും അറിയിച്ചിരുന്നില്ല. അതിന്റെ തെളിവ് ആയിട്ടാണ് മന്ത്രിസഭായോഗത്തിന്റെ നോട്ട് പുറത്തു വിട്ടത്. അതല്ലാതെ, കാബിനറ്റ് നോട്ട് രഹസ്യരേഖയാണെന്ന് പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
© Copyright 2024. All Rights Reserved