കാൻസർവേറ്റീവ് പാർട്ടി ലീഡർ ബാഡെനോക്കിനെതിരെ പാർട്ടിയിൽ അമർഷം പുകയുന്നു. പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെ നേരിടുന്നതിൽ പരാജയം എന്ന് വിമർശനം

17/02/25

പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ ഫലപ്രദമായി നേരിടുന്നതിൽ മുഖ്യപ്രതിപക്ഷമായ കാൻസർവേറ്റീവ് പാർട്ടി ലീഡർ ബാഡെനോക്ക് പരാജയപ്പെട്ടതായി പാർട്ടിയിൽ കടുത്ത വിമർശനം ഉയർന്നു . പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് കെമി ബാഡെനോക്കിൻ്റെ സമീപനത്തിൽ കടുത്ത മാറ്റം ഉണ്ടാകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്.

-------------------aud--------------------------------

 ഭൂരിഭാഗം എംപിമാരും പ്രതിപക്ഷ നേതൃത്വ സ്ഥാനം ഏറ്റെടുത്ത് 4 മാസത്തിൽ താഴെ മാത്രം ആയ ബാഡെനോക്കിനോട് അനുഭവം പുലർത്തുന്നവരാണ്. എന്നാൽ ഭരണപക്ഷത്തിന് രാഷ്ട്രീയ പ്രഹരങ്ങൾ ഏൽപ്പിക്കാനും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനും കൂടുതൽ ക്രിയാത്മകമായ നടപടികൾ അവരിൽ നിന്ന് ഉണ്ടാകണമെന്ന അഭിപ്രായക്കാരാണ് മിക്കവരും .കെമി ബാഡെനോക്ക് പലപ്പോഴും തെറ്റായ വിഷയങ്ങൾ ഉന്നയിക്കുന്നതായി കരുതുന്നവരുടെ എണ്ണം കൂടുതലാണ്. തൻറെ ടീമിൽ കൂടുതൽ പരിചയസമ്പന്നരായ വ്യക്തികളെ ഉൾപ്പെടുത്തണമെന്ന് ഉന്നതല നേതൃത്വത്തിൽ നിന്ന് കെമി ബാഡെനോക്കിനോട് നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ വിശ്വാസയോഗ്യമല്ലെന്ന പരാതിയും പല എംപിമാർക്കുണ്ട്. കെയർ സ്റ്റാർമറിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള ആക്രമണം ബാഡെനോക്ക് ഒഴിവാക്കി പകരം അപ്രധാനമായ വിഷയങ്ങൾ തിരഞ്ഞെടുത്തു എന്ന് ഒരു മുൻ ക്യാബിനറ്റ് മന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള കഴിവ് തെളിയിക്കാൻ ബാഡെനോക്കിവിന് കൂടുതൽ സമയം നൽകണമെന്ന അഭിപ്രായവും ശക്തമാണ്. എന്നിരുന്നാലും നേതൃത്വസ്ഥാനത്തെ കുറിച്ച് ഉയർന്നുവരുന്ന എതിരഭിപ്രായങ്ങൾ കണക്കിലെടുക്കുമ്പോൾ മെയ് മാസത്തിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ നിർണായകമാകും. പ്രാദേശിക തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി പരാജയം നുണഞ്ഞാൽ നേതൃസ്ഥാനത്തേയ്ക്ക് ബാഡെനോക്ക് പരാജയപ്പെടുത്തിയ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് ഉൾപ്പെടെയുള്ളവർ വിമത ശബ്ദം കടുപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu