ഇംഗ്ലണ്ടിലെ വലിയ നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന കാർ ട്രാഫിക് കുറയ്ക്കാൻ ഏതെങ്കിലും തരത്തിലുള്ള കൺജക്ഷൻ ചാർജ് ഏർപ്പെടുത്തണമെന്ന് നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ. ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ലീഡ്സ് എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനായി 22 ബില്യൺ പൗണ്ട് നിക്ഷേപിക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ തിരക്കേറിയ റോഡുകൾ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. നഗര കേന്ദ്രങ്ങളിലേക്ക് വാഹനമോടിക്കുന്നത് തടയാൻ കൺജക്ഷൻ ചാർജ് അല്ലെങ്കിൽ ജോലിസ്ഥലത്തെ പാർക്കിംഗ് സ്കീമുകൾ പോലുള്ള നടപടികൾ ആവശ്യമാണെന്നും എൻഐസി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ നെറ്റ്‌വർക്ക് റെയിലിനും ദേശീയ പാതയ്ക്കും കൂടുതൽ പണം ആവശ്യമായി വരുമെന്നതിനാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിന് മുൻഗണന നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജോൺ ആർമിറ്റ് വ്യക്തമാക്കി.
© Copyright 2025. All Rights Reserved