കാൽപാം കെമിക്കൽ അക്രമണത്തിലെ പ്രതിക്കായുള്ള തെരച്ചിൽ മൂന്നാം ദിനവും വിജയമാകാതെ തുടരുന്നു. വലത് കണ്ണിന് സാരമായി പരുക്കേറ്റ പ്രതിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. തന്റെ കൈയിൽ കിട്ടിയാൽ പ്രതിയെ നേരിട്ട് ഹാജരാക്കാൻ മടിയില്ലെന്ന് പ്രതിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
സൗത്ത് ലണ്ടൻ കാൽപാമിൽ ബുധനാഴ്ച നടന്ന അക്രമത്തിന് ശേഷം മുങ്ങിയ ന്യൂകാസിൽ സ്വദേശിയായ 35-കാരനോട് സ്വയം കീഴടങ്ങാൻ പോലീസ് ആവശ്യപ്പെടുന്നുണ്ട്. 31-കാരിയയ ഒരു അമ്മയ്ക്കും, രണ്ട് മക്കൾക്കും നേരെയാണ് എസെദി കെമിക്കൽ അക്രമണം നടത്തിയത്. ഈ സ്ത്രീയുടെ പരുക്കുകൾ ഗുരുതര സ്വഭാവമുള്ളതാണ്. എസെദിയ്ക്ക് ഏറ്റിട്ടുള്ള പരുക്കുകളും ഗുരുതരമാണ്. ഇയാൾ മെഡിക്കൽ പരിചരണം അനിവാര്യമാണെന്ന് ഒരു ബന്ധു സ്‌കൈ ന്യൂസിനോട് പറഞ്ഞു. അതേസമയം ശക്തമായ അതിർത്തി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിൽ എസെദിയെ പോലൊരാൾ രാജ്യത്ത് ഉണ്ടാകുമായിരുന്നില്ലെന്ന് മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക്ക് പറഞ്ഞു. '2016-ൽ അബ്ദുൾ ഷുക്കൂർ എസെദിയെ തടയാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? ലൈംഗിക കുറ്റകൃത്യം നടത്തിയതിന് ശേഷം ഹോം ഓഫീസ് നിബന്ധന പ്രകാരം രാജ്യത്ത് നിന്നും പുറത്താക്കാൻ കഴിയാതെ പോയതിന് പിന്നിലെന്ത്? ഇത്തരം നിരവധി ചോദ്യങ്ങളാണ് ഈ കേസ് ബാക്കിവെയ്ക്കുന്നത്', ടോറി എംപി പറയുന്നു.
© Copyright 2024. All Rights Reserved