ബ്രിട്ടൻ കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകയായ കൊലയാളിയെന്ന് വിളിപ്പേര് ലഭിച്ചത് ഏതെങ്കിലും സീരിയൽ കില്ലറിനല്ല, ജീവൻ രക്ഷിക്കേണ്ട ഒരു നഴ്‌സിനാണ്. പറഞ്ഞുവരുന്നത് മുൻ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ കാര്യമാണ്. എന്നാൽ ഇക്കുറി ലെറ്റ്ബിയെ കുറിച്ചല്ല ഞെട്ടിക്കുന്ന വാർത്തകൾ വരുന്നത്. മറിച്ച് ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയെ കുറിച്ചാണ്.
ലൂസി ലെറ്റ്ബി കുഞ്ഞുങ്ങളെ വകവരുത്തിയ ആശുപത്രിയിലെ ജീവനക്കാർക്ക് എതിരെ ഗുരുതരമായ വീഴ്ചകളുടെ പേരിൽ നരഹത്യാ കുറ്റം ചുമത്തി അന്വേഷണം നടക്കുന്നുവെന്നാണ് പുതിയ വിവരം. കുഞ്ഞുങ്ങളുടെ മരണത്തിൽ കലാശിച്ച സംഭവങ്ങളിൽ പല ജീവനക്കാരും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.
-------------------aud--------------------------------
കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിനെതിരെ നടന്നിരുന്ന കോർപറേറ്റ് നരഹത്യാ അന്വേഷണം ക്രിമിനൽ അന്വേഷണമായി വിപുലീകരിച്ചതായി പോലീസ് പ്രഖ്യാപിച്ചു. മുൻ നിയോനേറ്റൽ നഴ്‌സ് കൊലപാതകങ്ങൾ നടത്തിയിരുന്ന കാലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരും ഇതിൽ പെടും. പ്രതികളായി ഏതെല്ലാം ജീവനക്കാരെയാണ് പരിഗണിക്കുന്നതെന്ന് വെളിപ്പെടുത്താൻ ചെഷയർ പോലീസ് തയ്യാറായിട്ടില്ല.
ഇവർ ഏതെല്ലാം റോളുകൾ നിർവ്വഹിക്കുന്നവരാണെന്നോ, എത്ര പേർ അന്വേഷണത്തിന് കീഴിൽ വരുന്നുവെന്നോ വ്യക്തമല്ല. ഗുരുതര വീഴ്ച മൂലമുള്ള നരഹത്യക്ക് ശിക്ഷിക്കപ്പെട്ടാൽ ജീവപര്യന്തം ശിക്ഷയാണ് പരമാവധി ലഭിക്കുന്നത്. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, ഏഴോളം കുഞ്ഞുങ്ങളെ വധിക്കാനും ശ്രമിച്ചതിന് 15 ജീവപര്യന്തം ശിക്ഷകൾ നേരിടുകയാണ് 35-കാരി ലെറ്റ്ബി.
© Copyright 2024. All Rights Reserved