ടിയേറ്റത്തിന്റെ കരുത്തിൽ ബ്രിട്ടീഷ് ജനസംഖ്യ ഫ്രാൻസിനെ മറികടന്നു. അടുത്ത ഒരു ദശകത്തിനുള്ളിൽ 10 മില്ല്യൺ പേർ കൂടി രാജ്യത്ത് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ 69 മില്ല്യണിൽ നിന്നും 2032 എത്തുന്നതോടെ ജനസംഖ്യ 72.5 മില്ല്യണിൽ തൊടാൻ വിദേശത്ത് നിന്നുള്ള ജനങ്ങളുടെ വരവ് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്.
-------------------aud--------------------------------
2023-ൽ യുകെ ജനസംഖ്യ 68.5 മില്ല്യണിൽ എത്തിയെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പ്രഖ്യാപിച്ചതോടെ ഗവൺമെന്റും ആശങ്കയിലായി. പുതിയ അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ നിർബന്ധിതമാകുകയാണ്. കുടിയേറ്റം വളരെ ഉയർന്ന തോതിലാണെങ്കിലും വിസകൾക്ക് വാർഷിക ക്യാപ്പ് ഏർപ്പെടുത്തണമെന്ന രാഷ്ട്രീയ എതിരാളികളുടെ ആവശ്യം അദ്ദേഹം തള്ളി.
1982ന് ശേഷം ആദ്യമായാണ് ഫ്രാൻസിന്റെ 68.2 മില്ല്യൺ ജനസംഖ്യയെ യുകെ മറികടക്കുന്നത്. ബ്രിട്ടന്റെ രണ്ടിരട്ടി വലുപ്പമുള്ള രാജ്യമാണ് ഫ്രാൻസ്. നിലവിൽ ഓരോ സ്‌ക്വയർ കിലോമീറ്ററിലും 287 പേർ വീതമാണ് യുകെ ജനസംഖ്യയിലുള്ളത്.
2022 മുതൽ 2032 വരെ പത്ത് വർഷത്തിൽ ജനസംഖ്യ 7.3 ശതമാനം വർദ്ധിക്കുമെന്നും പ്രവചിക്കപ്പെടുന്നു. 9.9 മില്ല്യൺ ജനങ്ങൾ കുടിയേറ്റത്തിലൂടെ പ്രവേശിക്കുമെന്നും, 5 മില്ല്യൺ പേർ രാജ്യം വിടുമെന്നും കണക്കാക്കുന്നു. ഷെഫീൽഡിന്റെ വലുപ്പമുള്ള ഒൻപത് നഗരങ്ങൾക്ക് ഉൾക്കൊള്ളാവുന്ന ജനസംഖ്യയാണ് ഇത്.
യുകെയിലെ ജനന നിരക്ക് കുറയുന്നത് മറ്റൊരു തലവേദനയാണ്. പ്രായമായ ആളുകളുടെ എണ്ണമേറുന്നത് ഭാവിയിൽ തൊഴിൽ ചെയ്യാൻ ലഭ്യമായിട്ടുള്ള ജനസംഖ്യയെ സമ്മർദത്തിലാക്കും.
© Copyright 2024. All Rights Reserved