കടുത്ത വലതുപക്ഷ നിലപാടുകളുള്ള യു കെ റിഫോം പാർട്ടി ബ്രിട്ടനിൽ ലേബർ പാർട്ടിക്കും കൺസർവേറ്റീവ് പാർട്ടിക്കും ഭീഷണിയായി വളരുകയാണെന്ന് പുതിയ അഭിപ്രായ സർവ്വേഫലങ്ങൾ കാണിക്കുന്നു. മോർ ഇൻ കോമൺ നടത്തിയ പഠനത്തിൽ തെളിഞ്ഞത് കഴിഞ്ഞയാഴ്ച നീജെൽ ഫരാജിന്റെ പാർട്ടി മൂന്ന് പോയിന്റുകൾ അധികമായി നേടി എന്നാണ്. നവംബർ 29 നും ഡിസംബർ 2 നും ഇടയിലായി നടത്തിയ സർവ്വേയിൽ റിഫോം പാർട്ടി 21 ശതമാനം സ്‌കോർ നേടി. ലേബർ പാർട്ടിക്ക് രണ്ട് പോയിന്റുകൾ കുറഞ്ഞ് 26 ശതമാനത്തിലെത്തിയപ്പോൾ ഒരു പോയിന്റ് കുറഞ്ഞ് കൺസർവേറ്റീവ് പാർട്ടി 28 ശതമാനത്തിലെത്തി.
-------------------aud--------------------------------
കുടിയേറ്റം ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് വർത്തമാനകാല ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ. പുതുക്കിയ ഡാറ്റ പ്രകാരം 2023 ജൂണിൽ അവസാനിച്ച വർഷത്തിലെ നെറ്റ് ഇമിഗ്രേഷൻ 9,06,000 ആയിട്ടുണ്ട്. നേരത്തെ ഇത് 7,40,000 എന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇത്രയും വർദ്ധിച്ച നെറ്റ് ഇമിഗ്രേഷന് മുൻ സർക്കാരിനെ കുറ്റപ്പെടുത്തിയ കീർ സ്റ്റാർമർ, കുടിയേറ്റ നിരക്ക് കുറച്ചു കൊണ്ടുവരാൻ സാധ്യമായ എല്ലാ നടപടികലും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
2023 ഡിസംബറിൽ അവസാനിക്കുന്ന വർഷത്തെ നെറ്റ് ഇമിഗ്രേഷനും പുന പരിശോധനയിൽ വർദ്ധിച്ചിട്ടുണ്ട്. ഈ പുതിയ കണക്കുകൾ ഉയർത്തി, റിഫോം യു കെയുടെ നേതാവ് നെയ്‌ജെൽ ഫരാജെ ജനങ്ങളോട് പറയുന്നത്, ബ്രിട്ടനിലെ നിരത്തുകളിലൂടെ യാത്ര ചെയ്യുന്നത് ഭയാനകമായ ഒരു അവസ്ഥയായി മാറിയിരിക്കുന്നു എന്നാണ്. മക്കളെയും കൊച്ചു മക്കളെയും സ്‌കൂളുകളിലെക്ക് അയയ്ക്കുന്നത് ഭയം ജനിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട മറ്റൊരു സർവ്വേ ഫലത്തിൽ, റിഫോം യു കെ ലെബർ പാർട്ടിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തുന്നുണ്ട്. എന്നാൽ, ഇത്തരമൊരു ഫലം മറ്റൊരു സർവ്വേയിലും ഉണ്ടായിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ബ്രെക്സിറ്റിന്റെ പേരിൽ നാടിന്റെ അതിർത്തികൾ വിദേശികൾക്കായി തുറന്നു കൊടുത്തു എന്നാണ് കീർ സ്റ്റാർമർ കൺസർവേറ്റീവ് പാർട്ടിക്കെതിരെ ഉയർത്തുന്ന ആരോപണം. ഇമിഗ്രേഷൻ സിസ്റ്റം നിയന്ത്രണത്തിൽ കൊണ്ടു വരുന്നതിന് അവർ ശ്രമിച്ചില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ, കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഏതെങ്കിലും വിധത്തിലുള്ള നയങ്ങളോ ലക്ഷ്യമോ പ്രഖ്യാപിക്കാൻ അദ്ദെഹം മടിച്ചു.
© Copyright 2024. All Rights Reserved