ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ സിംബാബ്‌വെ താരം ഹാമിൽട്ടൺ മസകാഡ്‌സ. ഇന്ത്യയെ പോലൊരു രാജത്ത് പകരക്കാരെ കണ്ടെത്തുകള ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. മസകാഡ്‌സയുടെ വാക്കുകൾ… ''ശരിയാണ് അത്തരം കളിക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇന്ത്യയിൽ ക്രിക്കറ്റിന് വിശാലമായ സാധ്യതകളുണ്ട്. ധാരാളം പ്രതിഭകൾ അവിടെയുണ്ട്. അവർക്ക് പകരക്കാരനെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നമുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അവരുടെ നിലയിലെത്താൻ കഴിയുന്ന താരങ്ങളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം.'' മസകാഡ്സ പറഞ്ഞു. യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവരെ കുറിച്ചും മസകാഡ്‌സ സംസാരിച്ചു. ''ഗില്ലിന്റെ എങ്ങനെ കളിക്കുന്നുവെന്നുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. മൂന്ന് ഫോർമാറ്റിലും അവൻ കളിക്കുന്നത് ഞാൻ കണ്ടു. അവന്റെ ശൈലി ഞാൻ ആസ്വദിക്കുകയും ചെയ്തു. അവന് മുന്നേറാൻ കഴിവുള്ള താരമാണ്. ജയ്‌സ്വാളും മികച്ച രീതിയിലാണ് കരിയർ ആരംഭിച്ചത്. രോഹിത്തിന്റേയും കോലിയുടേയും അഭാവം നികത്താൻ ഇരുവർക്കും സാധിക്കുമെന്ന് എനിക്ക് തോന്നുന്നു.'' അദ്ദേഹം പറഞ്ഞുനിർത്തി.
രോഹിത് ശർമയ്ക്ക് കീഴിൽ ഇന്ത്യ ആദ്യ ഐസിസി കിരീടമാണ് ടി20 ലോകകപ്പ്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി. അതിന് മുമ്പ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ഓസീസിന് മുന്നിൽ അടിയറവ് പറഞ്ഞു
© Copyright 2024. All Rights Reserved