കുട്ടികൾ പോണോഗ്രാഫി കാണുന്നത് തടയാൻ നിർമിത ബുദ്ധി; അശ്ലീല ഉള്ളടക്കം ലഭിക്കാൻ സെൽഫി, പുതിയ പരിഷ്‌കരണത്തിന് യുകെ

06/12/23

ഓൺലൈനിൽ പോണോഗ്രാഫി കാണുന്നതിൽ നിന്നും കുട്ടികളെ തടയാൻ ബ്രിട്ടൻ ചൊവ്വാഴ്‌ച പുതിയ പ്രായപരിശോധ മാർഗ്ഗനിർദ്ദേശം നിർദ്ദേശിച്ചു. പോണോഗ്രാഫി കാണുന്ന വ്യക്തിക്ക് അതിനുള്ള നിയമപരമായ പ്രായമുണ്ടോ എന്ന് അറിയാൻ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള നിർദ്ദേശം ഉൾപ്പെടെയുള്ളവ പുതിയ മാർഗ്ഗനിർദ്ദേത്തിൽ ഇടംപിടിച്ചു.

ഗവൺമെന്റ് പുതുതായി പാസാക്കിയ ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന സൈറ്റുകളും ആപ്പുകളും കുട്ടികൾക്ക് അവരുടെ സേവനം കാണാൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പോണോഗ്രാഫി കാണുന്നതിനുള്ള നിയമപരമായ പ്രായം 18 വയസോ അതിന് മുകളിലോ ആണ്. പക്ഷെ കണക്കുകൾ പറയുന്നത് കുട്ടികൾ ആദ്യമായി ഓൺലൈനിൽ പോണോഗ്രാഫി കാണുന്നത് ശരാശരി 13 വയസ്സുള്ളപ്പോഴാണ് എന്നാണ്. ചില കുട്ടികൾക്ക് പ്രായം ഒൻപത് വയസ്സ് മാത്രമാണെന്ന് ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മിഷണറുടെ ഓഫിസ് നടത്തിയ 2021-2022 ലെ പഠനം വ്യക്‌തമാക്കുന്നു.

അവരുടെ സമീപനം പരിഗണിക്കാതെ തന്നെ, എല്ലാ കുട്ടികളെയും പോണോഗ്രാഫി കാണുന്നതിൽ സംരക്ഷിക്കാനാണ് പുതിയ നീക്കം. കൂടാതെ നിയമപരമായ ഉള്ളടക്കം ആക്സസ് ചെയ്യാനുള്ള മുതിർന്നവരുടെ സ്വകാര്യത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നുവെന്ന് മീഡിയ റെഗുലേറ്റർ ഓസ്കോം സിഇഒ മെലാനി ഡോവ്‌സ് പറഞ്ഞു. ഓൺലൈനിൽ പോണോഗ്രാഫി കാണുന്ന വ്യക്‌തിയുടെ സവിശേഷതകൾ വിശകലനം ചെയ്യാൻ എഐ പ്രയോജനപ്പെടുത്തിനാണ് നീക്കം. ഇതിനായി സെൽഫി എടുത്ത് അപ്ലോഡ് ചെയ്യേണ്ടി വരും. ഫൊട്ടോ ഐഡന്റിഫിക്കേഷൻ പൊരുത്തപ്പെടുത്തൽ, പ്രായം തെളിയിക്കാൻ പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് പോലുള്ള ഫൊട്ടോ ഐഡി അപ്‌പ്ലോഡ്‌ ചെയ്യേണ്ടത് തുടങ്ങിയവും തങ്ങളുടെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മെലാനി ഡോവ്സ് പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu