കെന്റിൽ നിന്ന് ആറാം നൂറ്റാണ്ടിൽ നിന്നെന്ന് കരുതപ്പെടുന്ന വാൾ കണ്ടെത്തി. പുരാവസ്തു ഗവേഷക കെൻ്റിൻ്റെ ഗ്രാമപ്രദേശത്തുള്ള ഒരു ആംഗ്ലോ-സാക്സൺ സെമിത്തേരിയിൽ നിന്നാണ് വാൾ കണ്ടെത്തിയത്. കാൻ്റർബറിക്ക് സമീപമുള്ള ആദ്യകാല മിഡീവൽ സെമിത്തേരിയിൽ നിന്ന് കണ്ടെത്തിയ ശ്രദ്ധേയമായ വസ്തുക്കളിൽ ഈ വാളും ഇനി ഉൾപ്പെടും.
-------------------aud--------------------------------
സട്ടൺ ഹൂ വാളിനോട് ഉപമിച്ചിരിക്കുന്ന ഈ ആയുധത്തിൽ സങ്കീർണ്ണമായ കരകൗശലത്തോടുകൂടിയ വെള്ളിയും സ്വർണ്ണവും ഉള്ള പിടി, ബ്ലേഡുകളിൽ പുരാതന റോമൻ ലിപികൾ, ബീവർ രോമങ്ങൾ കൊണ്ട് പൊതിഞ്ഞ ലെതർ-വുഡ് സ്കാബാർഡിൻ്റെ അതിജീവന ഘടകങ്ങൾ എന്നിവ വാളിൽ കാണാം. വാളിൻെറ പിടിയിൽ ഘടിപ്പിച്ചിരിക്കുന്ന മോതിരം ഒരു രാജാവിന്റെയോ ഉയർന്ന പദവിയുടെയോ പ്രതീകമാകാം എന്ന് ഗവേഷകർ പറയുന്നു. ആദ്യകാല മിഡീവൽ സെമിത്തേരിയിൽ നടത്തിയ ഖനനത്തിലാണ് ഈ കണ്ടെത്തൽ. ആറാം നൂറ്റാണ്ടിലെ എന്ന് കരുതപ്പെടുന്ന ഈ ആംഗ്ലോ-സാക്സൺ സെമിത്തേരിയിൽ നിന്ന് ഇതുവരെ 12 ശ്മശാനങ്ങൾ പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്തിട്ടുണ്ട്. ഇവിടെ 200 ഓളം ശ്മശാനങ്ങൾ കൂടി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നതായി ഗവേഷകർ പറയുന്നു.
© Copyright 2024. All Rights Reserved