കൈരളി യുകെ' ഓക്സ്ഫോർഡ് യൂണിറ്റ് കലാസന്ധ്യ സംഘടിപ്പിച്ചു. അധ്യാപിക ദീപാ നിഷാന്ത് മുഖ്യാതിഥിയായി പങ്കെടുത്തു. കൈരളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സ്‌കൂളിലെയും ഡാൻസ് സ്കൂളിലെയും കലാകാരന്മാരും കലാകാരികളും യൂണിറ്റ് അംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.-------------------aud--------------------------------ഓക്സ്ഫോർഡിലെ ഐസ്ലിപ് വില്ലേജ് ഹാളിൽ കൈരളി യുകെ നാഷനൽ വൈസ് പ്രസിഡൻ്റ് ലിനു വർഗീസ് കലാസന്ധ്യയോട് അനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സ്‌മിത ദിലീപിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി ലിബിൻ ജോർജ് സ്വാഗതവും ട്രഷറർ സിജിൻ തമ്പി കൃതജ്‌ഞതയും പറഞ്ഞു. കൈരളിയുടെ സമീപ യൂണിറ്റുകളായ അയൽസ്ബറി യൂണിറ്റ് സെക്രട്ടറി ബിനു ജോസഫ്, ഹീത്രൂ യൂണിറ്റ് പ്രസിഡന്റ് വിനോദ്, ഓക്സ്ഫോർഡിലെ മലയാളി അസോസിയേഷനായ ഒഎക്സ്എംഎ പ്രസിഡന്റ് സിജോ, ഓക്സ്ഫോർഡ് മലയാളി സമാജം ഭാരവാഹി ജെറീഷ് ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. രാത്രി ഏറെ വൈകിയും പരിപാടികൾ കഴിയുന്നത് വരെ കലാസന്ധ്യയോട് പൂർണ്ണമായും സഹകരിച്ച മുഴുവൻ ആളുകളോടും സംഘാടകർ നന്ദി അറിയിച്ചു.
© Copyright 2023. All Rights Reserved