യുകെയിലെ നഴ്‌സിംഗ് സമൂഹത്തിനാകെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിയത്. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നവജാതശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബിയുടെ ഹോബി. ഈ കൊലപാതക പരമ്പരയുടെ പേരിൽ ഇവർ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാൽ ഇതിനിടെ ഏഴോളം വധശ്രമ കേസുകളിൽ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.
-------------------aud--------------------------------
ഒരു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈൽഡ് കെ' എന്ന് വിളിക്കുന്ന പെൺകുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നിയോനേറ്റൽ യൂണിറ്റിൽ നഴ്‌സായി ജോലി ചെയ്യവെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി ഇപ്പോൾ വിചാരണ നേരിടുന്നത്.
എന്നാൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നഴ്‌സ് ലെറ്റ്ബി തള്ളുന്നു. കഴിഞ്ഞ സമ്മറിലാണ് സുദീർഘമായ വിചാരണയ്ക്ക് ഒടുവിൽ പ്രതിയെ ഏഴ് കൊലപാതക കേസിലും, ഏഴ് വധശ്രമങ്ങൾക്കും ശിക്ഷിച്ചത്. പുതിയ കേസിലും ഈ തെളിവുകൾ പരിഗണിക്കാമെന്നാണ് പ്രോസിക്യൂട്ടർ നിക്ക് ജോൺസൺ കോടതിയിൽ വ്യക്തമാക്കിയത്.
ആരോപണത്തിൽ തീരുമാനത്തിൽ എത്താൻ ജൂറിക്ക് സാധിച്ചിട്ടില്ല. 2016 ഫെബ്രുവരിയിലെ സംഭവത്തിന് മുൻപ് അഞ്ച് കുട്ടികളെ കൊല്ലുകയും, മൂന്ന് പേരെ കൊല്ലാൻ നോക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചു.
© Copyright 2025. All Rights Reserved