ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിൽ കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ടീം തോൽക്കാൻ കാരണം പുകമഞ്ഞെന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഗ്രൗണ്ടിൽ കനത്ത മൂടൽ മഞ്ഞായിരുന്നു, അത് കൊണ്ട് തന്നെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, എന്നാൽ രണ്ടാം ബാറ്റിങിൽ ഈ അനുകൂല സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ ബ്രൂക്ക് പറഞ്ഞു.
-------------------aud------------------------------
പുകമഞ്ഞിൽ ഇന്ത്യൻ സ്പിന്നർമാരുടെ പന്തുകൾ മനസിലാക്കാൻ കഴിഞ്ഞില്ല, ഇതാണ് ചെറിയ ടോട്ടലിന് കാരണം, ചെന്നൈയിൽ സ്ഥിതി വ്യത്യസ്തമാകുമെന്ന് കരുതുന്നു, അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് നിരാശ നൽകുന്ന ഒരു റിസൾട്ടാകും മത്സരാവസാനം ഉണ്ടാവുക, രണ്ടാം ടി 20 യ്ക്ക് മുമ്പുള്ള വാർത്താ സമ്മേനത്തിൽ ബ്രൂക്ക് കൂട്ടിച്ചേർത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ഹാരി ബ്രൂക്കിനെയും ജോസ് ബട്‌ലറെയും ലിയാം ലിവിംഗ്‌സ്റ്റണെയും വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയിരുന്നത്. രവി ബിഷ്ണോയ് യും മികച്ച പ്രകടനം നടത്തി.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ഏഴ് വിക്കറ്റിൻ്റെ വിജയം നേടിയത് ഇന്ത്യയുടെ ബാറ്റർമാരുടെ ഭാഗ്യം കൊണ്ടാണെന്ന് ഇംഗ്ലണ്ടിൻ്റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ പറഞ്ഞതിന് പിന്നാലെയാണ് ബ്രൂക്കിന്റെ പ്രതികരണം.
© Copyright 2025. All Rights Reserved