യുകെയിലെ ഒട്ടുമിക്ക കൗൺസിലുകളും തങ്ങളുടെ പരിധിയിലുള്ള റോഡുകളിൽ പുതിയ വേഗത പരിധി കൊണ്ടുവരാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. സ്‌കോട്ട്‌ലാൻഡ് മുതൽ ബിർമിംഗ്ഹാം വരെ നിരവധി കൗൺസിലുകൾ, നഗര മേഖലകളിൽ എല്ലാ നിരത്തുകളിലും വേഗത പരിധി മണിക്കൂറിൽ 20 മൈൽ ആക്കുവാനാണ് ഉദ്ദേശിക്കുന്നത്. കൺസൾട്ടേഷനുകളിൽ, ഇതിന് അനുവാദം ലഭിച്ചാൽ, ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു മാറ്റമാകും ഇത്.
-------------------aud--------------------------------
ഈ നിർദ്ദേശം തീരെ ജനപ്രിയമാവില്ലെന്നാണ് വെയ്ൽസിലെ അനുഭവം ചൂണ്ടിക്കാട്ടി വിമർശകർ പറയുന്നത്. വെയ്ൽസിലെ റെസിഡെൻഷ്യൽ മേഖലകളിൽ മിക്ക റോഡുകളിലും ഈ വർഷം ആദ്യം 20 മൈൽ വേഗത പരിധി കൊണ്ടുവന്നിരുന്നെങ്കിലും പിന്നീട് സർക്കാരിന് ഇക്കാര്യത്തിൽ മലക്കം മറിയേണ്ടതായി വന്നു. ഏറ്റവും ഒടുവിലായി 20 മൈൽ വേഗത പരിധി എന്ന ആശയം കൊണ്ടു വന്നിരിക്കുന്നത് ബിർമിംഗ്ഹാം കൗൺസിലാണ്. നഗര പരിധിയിൽ മുഴുവൻ ഇക്കാര്യം സൂചിപ്പിക്കുന്ന സൈൻ ബോർഡുകൾ സ്ഥാപിക്കാൻ, കൗൺസിൽ ഗതാഗത വകുപ്പിന്റെ അനുമതി തേടിക്കഴിഞ്ഞു.
© Copyright 2025. All Rights Reserved