കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നത്തോടെ കോവിഡ് നിരക്കിൽ ഇന്ത്യ 4ആം സ്ഥാനത് എത്തി. 4900ത്തിലധികം പുതിയ കോവിഡ് കേസുകൾ മെയ് 16ന് രേഖപ്പെടുത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം. 90,927 ആയി.53946 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 2,872 പേർ ഇതിനോടകം കോവിഡ് ബാധിതരായി മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4987 പുതിയ രോഗബാധിരാണ് ഉണ്ടായത്.
ഇന്നലെ മാത്രമായി മരണപ്പെട്ടത് 118 പേരാണ്.പുതിയ മരണ നിരക്കുകളുടെ ശനിയാഴ്ചവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകത്ത് എട്ടാം സ്ഥാനം ആയിരുന്നു ഇന്ത്യ.എന്നാൽ ശനിയാഴ്ച രേഖപ്പെടുത്തിയ പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ നാലാം സ്ഥാനത്തേക്ക് രാജ്യം ഉയർന്നു. ഞായറാഴ്ച രാവിലെ 10 മണിവരെ 279 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
















© Copyright 2025. All Rights Reserved