അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും പെട്രോൾ, ഡീസൽ വില കുറയ്‌ക്കാതെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും കൊള്ളലാഭം കൊയ്യുന്നു. ബിപിസിഎൽ, ഐഒസി, എച്ച്‌പിസിഎൽ തുടങ്ങിയ എണ്ണക്കമ്പനികൾ പെട്രോൾ ലിറ്റർ 15 രൂപ വരെയും ഡീസലിന് 12 രൂപ വരെയും ലാഭം കൊയ്യുന്നുവെന്നാണ് ഇൻവെസ്റ്റ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസി വെളിപ്പെടുത്തിയത്.
-------------------aud--------------------------------
പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭത്തിൽ സിംഹഭാഗവും കേന്ദ്രസർക്കാരിലേക്ക് എത്തിയിട്ടും രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഇന്ധനവില കുറയ്‌ക്കാൻ മോദിസർക്കാർ ഇടപെടുന്നില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയെങ്കിലും കുറയ്‌ക്കാൻ കേന്ദ്രസർക്കാരിന് അവസരമുണ്ടെന്നാണ് ഐസിആർഎ വിലയിരുത്തൽ.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറാണ് വില. ക്രൂഡ്ഓയിൽ വില 66–-67 ഡോളർ വരെയായി കുറഞ്ഞ അവസരങ്ങളും അടുത്തകാലത്തുണ്ടായി. ഒരോ തവണ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിയുമ്പോഴും പെട്രോൾ, ഡീസൽ വില കുറയുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കാറുണ്ട്. എന്നാൽ, എണ്ണക്കമ്പനികളും കേന്ദ്രസർക്കാരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് മുമ്പാണ് പെട്രോൾ, ഡീസൽ വില കുറച്ചത്. മിക്ക സംസ്ഥാനത്തും പെട്രോളിന് ലിറ്ററിന് നൂറുരൂപയ്‌ക്ക് മുകളിലും ഡീസലിന് 90 രൂപയ്‌ക്ക് മുകളിലുമാണ് വില. ഇന്ധവില ഉയർന്നു നിൽക്കുന്നത് രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാക്കിയിരിക്കുകാണ്.ഇന്ധനവില മൂന്ന് രൂപവരെയെങ്കിലും കുറയ്‌ക്കാൻ അവസരമുണ്ടായിട്ടും ഇടപെടാതെ മോദിസർക്കാർ
© Copyright 2024. All Rights Reserved