കർഷകർക്ക് ആശ്വാസമായി 46വിളകളുടെ നികുതി ഒഴിവാക്കി up സർക്കാർ

10/06/20

കോവിഡ് 19വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ കർഷകർക്ക് ആശ്വാസം ഏകി 46വിളകളുടെ മാർക്കറ്റ് നികുതി up സർക്കാർ ഒഴിവാക്കി. 46ഇനം പച്ചക്കറി,  പഴം വിളകളുടെ നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. കർഷകർക്ക് അവരുടെ കൃഷിസ്ഥലത്തിനടുത്തോ സംസ്ഥാനത്ത് എവിടെ വേണമെങ്കിലുമോ വിൽപന നടത്താനുള്ള അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്.

1964-ലെ കാർഷിക ഉത്പാദന മാർക്കറ്റ് നിയമത്തിൽ ഭേദഗതി വരുത്തികൊണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു നയം സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ഓർഡിനൻസിന് സർക്കാർ അംഗീകാരം നൽകിയത്. ഇതോടൊപ്പം തന്നെ പ്രധാനപ്പെട്ട തൊഴിൽ നിയമങ്ങൾ മൂന്ന് വർഷത്തേക്ക് റദ്ദാക്കാനുള്ള ഓർഡിനൻസിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ച പെടുത്തുന്നതിന് ഇത്തരത്തിലെ യോഗത്തി. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട 38 നിയമങ്ങളിൽ 35 എണ്ണവും ഇക്കാലളവിൽ റദ്ദാക്കപ്പെടും.  കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ആശ്വാസം നൽകുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും യുപി സർക്കാർ വക്താവ് വ്യക്തമാക്കി മാമ്പഴം, തണ്ണിമത്തൻ, കാബേജ്, വാഴപ്പഴം തുടങ്ങിയ വിളകളെയാണ് മാർക്കറ്റ് എന്നിവയെ നികുതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. 46 വിളകൾക്ക് നികുതി ഇളവ് നൽകിയതിലൂടെ ഏകദേശം 124.58 കോടി രൂപയുടെ വരുമാനം സർക്കാന ഖജനാവിൽ കുറയുമെന്നാണ് യുപി സർക്കാർ കണക്കാക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu