ഖിഫ് അന്തർജില്ല ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഫൈനൽ പോരാട്ടത്തിന് ഡിസംബർ 15 വെള്ളിയാ ഴ്ച വൈകീട്ട് ആറ് മണിക്ക് അൽഅഹ്ലി സ്പോർട്‌സ് ക്ലബ് വേദിയാകും. തൃശൂർ ജില്ല സൗഹൃദവേദിയും ഫ്രണ്ട്സ് ഓഫ് കോഴിക്കോടും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. -------------------aud--------------------------------സെമിയിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കെ.എം.സി.സി മലപ്പുറത്തെ തോൽപിച്ചാണ് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഫൈനലിൽ എത്തിയത്. കെ.എം.സി.സി പാലക്കാടിനെയാണ് തൃശൂർ ജില്ല സൗഹൃദവേദി സെമിയിൽ പരാജയപ്പെടുത്തിയത്. ഫൈന ലിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയാകും. മത്സരത്തിന് മുന്നോടിയായി സമാപന ചടങ്ങ് അം ബാസഡർ ഉദ്ഘാടനം ചെയ്യും. ദോഹയിലെ വിവിധ കലാകായിക അക്കാദമികളിലെ കലാകാരന്മാർ അവതരി പ്പിക്കുന്ന കായികപ്രകടനങ്ങളും സമാപന പരിപാടിയുടെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
© Copyright 2025. All Rights Reserved