അപകടകരമായ ഡ്രൈവിംഗ് മൂലം ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിലുള്ള വ്യവസായ എസ്റ്റേറ്റിലുണ്ടായ അപകടത്തിൽ 17 വയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ടു .
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തൊഴിലിടത്തിൽ ഉണ്ടായ അപകടത്തിൽ 17 വയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
41-കാരനായ പുരുഷനെ അപകടകരമായ ഡ്രൈവിംഗ് കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഗുരുതരമായ നരഹത്യാ കുറ്റവും ഇയാൾക്കെതിരെ ചുമത്തി. 36 വയസ്സുള്ള മറ്റൊരാളെ ഗുരുതര വീഴ്ച മൂലമുള്ള നരഹത്യക്കും അറസ്റ്റ് ചെയ്തു. പോലീസിന് പുറമെ ഹെൽത്ത് & സേഫ്റ്റ് എക്‌സിക്യൂട്ടീവുമാർ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. കൗമാരക്കാരന്റെ മരണത്തിൽ കലാശിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കാൻ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസും, എസ്എച്ച്ഇയും സംയുക്ത അന്വേഷണത്തിന് തുടക്കമിട്ടു.
പരുക്കേറ്റ 17-കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
© Copyright 2024. All Rights Reserved