ഗർഭധാരണം രോഗമോ വൈകല്യമോ അല്ലെന്നും സ്ത്രീകൾക്ക് സർക്കാർ ജോലി നിഷേധിക്കുന്നതിന് ഗർഭകാലം കാരണമാകരുതെന്നും ഡൽഹി ഹൈകോടതി. കോൺസ്റ്റബിൾ സ്ഥാനത്തേക്കുള്ള ശാരീരിക കാര്യക്ഷമത പരീക്ഷ മാറ്റിവക്കാനുള്ള ഗർഭിണിയുടെ അഭ്യർഥന നിരസിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ഡൽഹി ഹൈകോടതി ശാസിച്ചു.
-------------------aud--------------------------------
ആർ.പി.എഫും കേന്ദ്ര സർക്കാറും യുവതിയോട് പെരുമാറിയതിൽ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദർ കൗറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി ഹരജി സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ഉത്തരവ്. "യൂനിയൻ ഓഫ് ഇന്ത്യയും ആർ.പി.എഫും ഗർഭധാരണത്തെ അസുഖമോ വൈകല്യമോ പോലെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. സ്ത്രീകൾക്ക് പൊതു തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിന് മാതൃത്വം ഒരിക്കലും അടിസ്ഥാനമാകരുതെന്നാണ് ഞങ്ങളുടെ കാഴ്‌ചപ്പാട്" -കോടതി പറഞ്ഞു.
ഗർഭിണിയാണെന്നും ഹൈജംപ്, ലോങ്‌ജമ്പ്, ഓട്ടം തുടങ്ങിയവ ചെയ്യാൻ കഴിയില്ലെന്നും ഹരജിക്കാരി അറിയിച്ചപ്പോൾ ആർ.പി.എഫിന് ഏതാനും മാസത്തേക്ക് പി.ഇ.ടി മാറ്റിവക്കാമായിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു.
© Copyright 2024. All Rights Reserved