1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവും വിഖ്യാതമായ എർത്ത്‌റൈസ് ഫോട്ടോ പകർത്തിയയാളുമായ വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ മരണപ്പെട്ടു. 90 വയസായിരുന്നു. അമേരിക്കൻ വ്യോമസേനയിലെ മുൻ മേജർ ജനറൽ കൂടിയായ വില്യം സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാൻ ദ്വീപിനടുത്തുള്ള കടലിൽ തകർന്നുവീഴുകയായിരുന്നു. വില്യം ആൻഡേഴ്‌സിൻറെ മകനാണ് പിതാവിൻറെ മരണവിവരം ലോകത്തെ അറിയിച്ചത്.
-------------------aud--------------------------------
അമേരിക്കൻ വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആൻഡേഴ്‌സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിൻറെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. വില്യം ആൻഡേഴ്‌സിനൊപ്പം ഫ്രാങ്ക് ബോർമാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യർ എന്ന ചരിത്രം അന്ന് കുറിച്ചു. ഭൂമിയിലിറങ്ങാതെ 10 വട്ടമാണ് ഈ മൂവർ സംഘം ചന്ദ്രനെ അതിൻറെ ഭ്രമണപഥത്തിൽ വലംവെച്ചത്. മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8 ദൗത്യത്തിലൂടെയായിരുന്നു എന്ന സവിശേഷതയുമുണ്ട്. 1968ൽ ബഹിരാകാശത്ത് നിന്ന് വില്യം ആൻഡേഴ്‌സ് നീല മാർബിൾ പോലെ തിളങ്ങുന്ന ഭൂമിയെ പകർത്തി. ഭൂമിയെ കുറിച്ചുള്ള ഏറ്റവും നിർണായക രൂപം ശാസ്ത്ര ലോകത്തിന് നൽകിയ ചിത്രമാണിത്. ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ൻറെ പര്യടനത്തിനിടെയായിരുന്നു ചിത്രം അദേഹം പകർത്തിയത്. ലോകത്തെ മാറ്റിമറിച്ച 100 ഫോട്ടോകളുടെ കൂട്ടത്തിൽ വില്യം ആൻഡേഴ്‌സിൻറെ എർത്ത്‌റൈസ് ഫോട്ടോയെ ലൈഫ് മാഗസിൻ അടയാളപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിൻറെ ഒറിജിനൽ പ്രിൻറ് 2022ൽ കോപ്പൻഹേഗനിൽ നടന്ന ലേലത്തിൽ 11,800 യൂറോയ്‌ക്കാണ് (10,65,749 രൂപ) വിറ്റുപോയത്.
1933ൽ ഹോങ്കോങിൽ ജനിച്ച വില്യം ആൻഡേഴ്‌സ് യുഎസ് നേവൽ അക്കാഡമിയിൽ നിന്ന് ബിരുദം നേടിയ ശേഷം ന്യൂക്ലിയർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. അമേരിക്കൻ എയർ ഫോഴ്‌സിൽ ഫൈറ്റർ പൈലറ്റായിരുന്ന അദേഹം മേജർ ജനറലായി വരെ സേവനം ചെയ്തു. ഇതിനിടെയാണ് നാസയുടെ ഭാഗമാവുകയും അപ്പോളോ-8ലെ സഞ്ചാരികളിൽ ഒരാളാവുകയും ചെയ്തത്. യുഎസിലെ ന്യൂക്ലിയർ റഗുലേറ്ററി കമ്മീഷൻ ചെയർമാൻ, നോർവെയിലെ അമേരിക്കൻ അംബാസഡർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
© Copyright 2023. All Rights Reserved