ഇതിഹാസതാരം ബോബി ചാൾട്ട ണിന്റെ മരണവാർത്ത പുറത്തുവന്നതിന് പി റകെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റ ഡിന് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെ ഫീൽഡ് യുനൈറ്റഡിനെ അവരുടെ തട്ടക ത്തിൽ 2-1നാണ് തോൽപിച്ചത്. മത്സരം നട ക്കുമ്പോൾ 'ഒരേയൊരു ചാൾട്ടൺ'എന്ന് ഗാ ലറിയിലിരുന്ന് ഉരുവിട്ടു മാഞ്ചസ്റ്റർ യുനൈറ്റ ഡ് ആരാധകർ. 28-ാം മിനിറ്റിൽ സ്കോട്ട് മക് ടോമിനയുടെ ഗോളിൽ ലീഡെടുത്തു സന്ദർ ശകർ. 34-ാം മിനിറ്റിൽ ഒലിവർ മക്ബേണി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ സമ നില. 77-ാം മിനിറ്റിൽ ഡിയോഗോ ഡാലട്ട് വിജ യഗോളും നേടി. ചാൾട്ടണോടുള്ള ആദരവ് തങ്ങൾ പ്രകടപ്പിച്ചുവെന്നാണ് കരുതുന്നതെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.
© Copyright 2024. All Rights Reserved