ചാൾസ് രാജാവിന്റെ ചിത്രത്തോടു കൂടിയ  യുകെ ബാങ്ക് നോട്ടുകൾ പുതിയ ഡിസൈനിൽ ജൂൺ അഞ്ചു മുതൽ പുറത്തിറങ്ങും; പുതിയ നോട്ടുകൾക്കൊപ്പം, രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത പഴയ നോട്ടുകളും പ്രചാരത്തിൽ ഉണ്ടായിരിക്കും. ഇവയ്ക്കും പുതിയ നോട്ടുകൾക്കുള്ള നിയമ സാധുത ഉണ്ടായിരിക്കുന്നതാണ്.

22/02/24

ചാൾസ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകൾ പുറത്തിറങ്ങുന്നു. ജൂൺ അഞ്ചിന് ആയിരിക്കും പുതിയ നോട്ടുകൾ പുറത്തിറക്കുക. പുതിയ രൂപകൽപനയിലുള്ള നോട്ടുകൾ സ്വീകരിക്കുവാൻ, നോട്ടുകൾ കൈകാര്യം ചെയ്യുന്ന മെഷിനുകളെ പ്രാപ്തമാക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബിസിനസ്സ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
നിലവിൽ യു കെയിൽ പ്രാബല്യത്തിലുള്ള അഞ്ചു പൗണ്ട്, 10 പൗണ്ട്, 20 പൗണ്ട്, 50 പൗണ്ട് എന്നീ നാലു നോട്ടുകളിലും രാജാവിന്റെ ചിത്രം ആലേഖനം ചെയ്തുവരും. നോട്ടിന്റെ മുൻ ഭാഗത്തും സീത്രൂ സെക്യുരിറ്റി വിൻഡോയിലും ഈ ചിത്രം ഉണ്ടാകും. ഇതല്ലാതെ മറ്റ് മാറ്റങ്ങൾ ഒന്നും തന്നെ നിലവിലുള്ള നോട്ടുകളുടെ ഡിസൈനിൽ ഉണ്ടാവുകയില്ല.
എന്നാൽ, പ്രതീക്ഷിച്ചതിലും സാവധാനത്തിലായിരിക്കും ഈ നോട്ടുകൾ പ്രചാരണത്തിൽ വരുത്തുക. രാജാവിന്റെ പരിസ്ഥിതി സംരക്ഷണത്തിലെ താത്പര്യം കൂടി കണക്കിലെടുത്താണ് ഈ നടപടി. 1970 -ൽ 21 വയസ്സുള്ളപ്പോൾ അദ്ദേഹം പ്ലാസ്റ്റിക്കിന്റെയും രാസ മലിനീകരണത്തിന്റെയും അനന്തരഫലങ്ങളെ കുറിച്ച് ഒരു പ്രഭാഷണം നടത്തിയിരുന്നു. നിലവിൽ കീറുകയും മറ്റും ചെയ്ത നോട്ടുകൾക്ക് പകരം വയ്ക്കാൻ മാത്രമായിരിക്കും പുതിയ നോട്ടുകൾ അച്ചടിക്കുക എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിട്ടുണ്ട്.
നോട്ടുകളുടെ രൂപ കൽപനയിൽ ഉണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന സാമ്പത്തികബാദ്ധ്യതകളും, പാരിസ്ഥിതിക പ്രശ്നങ്ങളും കുറയ്ക്കുന്നതിനായി, രാജകുടുംബത്തിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ നോട്ടുകളുടെ പ്രചാരണം മന്ദഗതിയിലാക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വക്താവ് അറിയിച്ചു. ബ്രിട്ടനിലെ 320 വർഷത്തെ കടലാസ് നോട്ടുകളുടെ പ്രചാരണത്തിന് അറുതി വരുത്തിക്കൊണ്ട് 2016-ൽ ആയിരുന്നു ബാങ്ക് ഓഫ് ഇംഗ്ലന്റ് പോളിമർ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്.
പുതിയ നോട്ടുകൾക്കൊപ്പം, രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത പഴയ നോട്ടുകളും പ്രചാരത്തിൽ ഉണ്ടായിരിക്കും. ഇവയ്ക്കും പുതിയ നോട്ടുകൾക്കുള്ള നിയമ സാധുത ഉണ്ടായിരിക്കുന്നതാണ്. മൊത്തത്തിൽ ഏതാണ്ട് 81 ബില്യൺ പൗണ്ട് മൂല്യം വരുന്ന, രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത 4.6 ബില്യൺ സ്റ്റെർലിംഗ് ബാങ്ക് നോട്ടുകളാണ് ഇപ്പോൾ ബ്രിട്ടനിൽ പ്രചാരത്തിലുള്ളത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu