ചുണ്ടുകൾക്ക് നെയ്യ്, മുടി സെറ്റ് ചെയ്യാന്‍ വെളിച്ചെണ്ണയും വെള്ളവും; ശോഭിതയുടെ സൗന്ദര്യക്കൂട്ട്

05/03/26

അഭിനയത്തിൽ മാത്രമല്ല, ഫാഷൻ രം​ഗത്തും നടി ശോഭിത തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ ആരേയും ആകർഷിക്കുന്ന തന്റെ സൗന്ദര്യത്തിന്റെ രഹസ്യക്കൂട്ട് പങ്കുവയ്ക്കുകയാണ് താരം. ആ കൂട്ട് നമ്മുടെയൊക്കെ വീട്ടിൽ തന്നെ സുലഭമാണ്. അവ എന്താണെന്നല്ലേ...

PlayStream
  • Facebook
  • Twitter

ചുണ്ടുകൾക്ക് മോയ്‌സ്ചറൈസ‍ർ

ചുണ്ടുകളുടെ ഈ‍ർപ്പം നിലനിർത്താൻ ശോഭിത ഉപയോ​ഗിക്കുന്നത് ശുദ്ധമായ നെയ്യാണ്. നെയ്യിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വളരെ ചെറിയ അളവിൽ നെയ്യ് ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകൾ വിണ്ടുകീറുന്നതും വരണ്ടു പോകുന്നതും തടയാൻ സഹായിക്കും.

കേശസംരക്ഷണത്തിന് വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യവും ബലവും സംരക്ഷിക്കുന്നതിന് മുടിയിൽ വെളിച്ചെണ്ണയാണ് ഉപയോ​ഗിക്കുന്നത്. മുടിയുടെ ആരോ​ഗ്യത്തിന് മാത്രമല്ല, എണ്ണ പുരട്ടുന്നതിലൂടെ മൈ​ഗ്രെയിന് വരെ ശമനം കിട്ടിയെന്നും താരം പറയുന്നു. ഇത് പ്രോട്ടീൻ നഷ്ടം കുറയ്ക്കുകയും വരൾച്ചയെ സഹായിക്കുകയും ചെയ്യും.

അൽപം വെള്ളത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേ‍ർത്ത് ഒരു സ്പ്രേ കുപ്പിയിൽ സൂക്ഷിക്കാറുണ്ട്. ഇത് നാച്ചുറൽ ഹെയർ മിസ്റ്റായി ഉപയോ​ഗിക്കാറുണ്ടെന്നും താരം പറയുന്നു. ഇത് മുടിയെ പോഷിപ്പിക്കുകയും മൃദുവാക്കാൻ സഹായിക്കുകയും ചെയ്യും മാത്രമല്ല, ഇത് മുടി പാറിപറക്കാതെ സെറ്റ് ചെയ്തു വെക്കാനും നല്ലതാണ്.

മുടിക്ക് മാത്രമല്ല ചർമത്തിനും വെളിച്ചെണ്ണ

ചർമം വരണ്ടു പോകാതിരിക്കാൻ മികച്ച മോസ്ചറൈസറായും ശോഭിത വെളിച്ചെണ്ണ ഉപയോ​ഗിക്കാറുണ്ട്. വിപണിയിൽ നിരവധി സൗന്ദര്യ ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിലും, ചർമത്തിലെ തിണർപ്പ്, വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ശോഭിത ഇപ്പോഴും ആശ്രയിക്കുന്നത് വെളിച്ചെണ്ണ തന്നെയാണ്.

ജലാംശം

ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലെങ്കിൽ ചർമം മങ്ങിയതായി തോന്നാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തചംക്രമണത്തെയും അടിസ്ഥാന കോശ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കും. കൂടാതെ പി​ഗ്മെന്റേഷൻ, മുഖക്കുരു, അകാല വാർദ്ധക്യ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കും.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu