യുക്രെയിൻ- റഷ്യൻ യുദ്ധം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മുക്തി നേടുന്നതിനു മുൻപ് തന്നെ ബ്രിട്ടന് ആഘാതമായി ചെങ്കടലിലെ സംഘർഷം. ഇത്തവണ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളാണ് യുകെയ്ക്കു തിരിച്ചടി നൽകുന്നത്. സംഘർഷം അവശ്യ സാധനങ്ങൾക്ക് വില കുതിച്ചുയരാൻ ഇടയാക്കിയിരിക്കുകയാണ്.
=================aud=======================
ബ്രഡ്, ബട്ടർ, ടീബാഗുകൾ എന്നിവയുടെ മാത്രമല്ല, പ്രകൃതിവാതകത്തിന്റെ വിലയും കുതിച്ചുയരുകയാണ്.
ബ്രിട്ടനിലെ പണപ്പെരുപ്പത്തിനും തുടര്ന്നുണ്ടായ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിക്കും ഒരു പരിധിവരെ റഷ്യൻ- യുക്രെയിൻ യുദ്ധവും കാരണമായിരുന്നു. ആ പണപ്പെരുപ്പം ഏതാണ്ട് അവസാന ഘട്ടമെത്തി നിൽക്കുമ്പോഴാണ് ചെങ്കടലിലെ സംഭവവികാസങ്ങൾ പുതിയ പ്രതിസന്ധി തീർക്കുന്നത്. അതു തന്നെയണ് ഹൂത്തികൾക്കെതിരെ കടുത്ത രീതിയിൽ പ്രതികരിക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത്. യമനിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇന്നലെ കടുത്ത ആക്രമണം അഴിച്ചു വിട്ടത്. സ്വതന്ത്രമായ കടൽയാത്രയും, വിഘ്നമില്ലാത്ത അന്താരാഷ്ട്ര വ്യാപാരങ്ങളുമാണ് ബ്രിട്ടൻ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി സുനക് പറഞ്ഞു.
എന്നാൽ, ഈ മേഖലയിൽ സംഘർഷം തുടർന്നാൽ ഉപഭോക്തൃ വിലസൂചിക പണപ്പെരുപ്പം4 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഇൻസ്റ്റിട്യൂട്ട് ഓഫ് എക്സ്പോർട്ട് ആൻഡ് ഇന്റർനാഷണൽ ട്രേഡ്, മാക്രോ ഫോർജെൻ പറഞ്ഞത്. അങ്ങനെ വന്നാൽ, ഒരു ബ്ലൊക്ക് ബട്ടറിന്റെ പിലയിൽ 10 പെൻസിന്റെ വർദ്ധനവ് അനുഭവപ്പെടും. ആറ് മുട്ടകളുടെ ഒരു പാക്കിന് 9 പെൻസിന്റെ വർദ്ധനവ് ഉണ്ടാകും. ടീ ബാഗുകളുടെ വിലയിൽ 19 പെൻസിന്റെയും ഹീൻസ് ബേക്ക്ഡ് ബീൻസിന്റെ വിലയിൽ 15 പെൻസിന്റെയും വർദ്ധനയുണ്ടാകും.
ഇന്ധനവില ലിറ്ററിന് 4 പെൻസ് വരെ വർദ്ധിക്കാനും സാധ്യതയുണ്ട്. മദ്ധ്യപൂർവ്വ ദേശത്തെ സംഘർഷം കൂടുതൽ ഗുരുതരമായാൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ധന വില വർദ്ധിക്കുമെന്നാണ് ആർ എ സിയിലെ ഫ്യൂവൽ വക്താവ് സൈമൺ വില്യംസ് അറിയിച്ചത്. അതായത്, ഒരു ശരാശരി 55 ലിറ്ററിന്റെ ടാങ്ക് നിറക്കുന്നതിന് 81 പൗണ്ടിൽ അധികം ചെലവാക്കേണ്ട സാഹചര്യം വന്നുചേരും.
© Copyright 2025. All Rights Reserved