ഇന്ത്യൻ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തർവാഹിനികൾ കൂടി വരുന്നു. നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തർവാഹിനികൾ നിർമിക്കാനുള്ള കരാർ ഇന്ത്യ- ജർമൻ സംയുക്ത കമ്പനിക്ക്.
-------------------aud--------------------------------
പൊതുമേഖലാ കപ്പൽനിർമാണ സ്ഥാപനമായ മസഗോൺ ഡോക്ക്‌യാർഡ്, ജർമ്മൻ കമ്പനിയായ തൈസ്സെൻക്രുപ്പ് മറൈൻ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തർവാഹിനി നിർമിക്കാനുള്ള കരാർ ലഭിക്കുന്നത്. ബിഡ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് അറിയിച്ചു.ഏറെനേരം സമുദ്രാന്തർഭാഗത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനമുള്ള അന്തർവാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണത്തിനുള്ള ശേഷി, കപ്പലുകളെ ആക്രമിക്കൽ, അന്തർവാഹിനികളെ ആക്രമിക്കൽ, രഹസ്യവിവര ശേഖരണം എന്നിവ നടപ്പിലാക്കൽ തുടങ്ങിയവയാണ് അന്തർവാഹിനികളുടെ പ്രത്യേകത. പ്രതിരോധമന്ത്രാലയം അന്തർവാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത് 43,000 കോടിരൂപയാണ്. എന്നാൽ ജർമ്മൻകമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം ആറ് അന്തർവാഹിനികൾ നിർമ്മിക്കാൻ 70,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.
© Copyright 2024. All Rights Reserved