
ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി . വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ച്വറിയടിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 26-25 എന്ന സ്കോറിനാണ് കബഡിയിൽ ഇന്ത്യൻ വനിതകളുടെ നേട്ടം. . 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ . ഇന്ത്യയുടെ മെഡൽ നേട്ടം നൂറിൽ നിൽക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പുരുഷന്മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ100 മെഡലുകളെന്ന ചരിത്രപരവും ശ്രദ്ധേയവുമായ നാഴികക്കല്ലിലേക്ക് നയിച്ച അത്ലറ്റുകളെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ ട്വീറ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയും ചെയ്തു. ഒക്ടോബർ 10-ന് ഏഷ്യൻ ഗെയിംസ് സംഘത്തിലെ കായികതാരങ്ങളെ നേരിൽ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
















© Copyright 2025. All Rights Reserved