പ്രതിരോധ മേഖലയിൽ റഷ്യയുമായി മറ്റൊരു വലിയ ഇടപാടിനൊരുങ്ങി ഇന്ത്യ. വ്യോമാക്രമണങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധത്തിന് സജ്ജമാകാൻ സഹായിക്കുന്ന ഭീമൻ റഡാർ സംവിധാനമായ വൊറോണിഷ് റഷ്യയിൽനിന്ന് വാങ്ങാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇടപാടിന് അംഗീകാരമായാൽ 400 കോടി ഡോളർ അതായത് ഏകദേശം 33,953 കോടി രൂപ മതിക്കുന്ന പ്രതിരോധ ഇടപാടിനാണ് കളമൊരുങ്ങുന്നത്.
-----------------------------
നിലവിൽ റഷ്യയിലുള്ള പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ കമ്പനിയായ അൽമാസ് അൻ്റെയ് കോർപ്പറേഷൻ വികസിപ്പിച്ച റഡാർ സംവിധാനമാണ് വെറോണിഷ്. 8000 കിലോ മീറ്റർ പരിധിയിൽനിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തെയും തിരിച്ചറിയാനുള്ള റഡാർ സംവിധാനമാണ് വൊറോണിഷ്. ബലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഭൂഖണ്ഡാന്തര മിസൈലുകൾ തുടങ്ങിയവ നിരീക്ഷിക്കാൻ വെറോണിഷിന് സാധിക്കും. വിന്യസിച്ച് കഴിഞ്ഞാൽ ചൈന, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ മഹാസമുദ്ര മേഖല തുടങ്ങിയവ ഇന്ത്യയുടെ നിരീക്ഷണവലയത്തിലാകും.
© Copyright 2024. All Rights Reserved