ചൈനയിൽ യുദ്ധ ഡ്രോണുകളുടെ രഹസ്യ നിർമാണ പദ്ധതിയുമായി റഷ്യ; ആശങ്കയുണ്ടെന്ന് യു.എസ്

27/09/24

ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ പ്രയോഗിക്കുന്നതിന് ലോങ് റേഞ്ച് ഡ്രോണുകൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി റഷ്യ ചൈനയിൽ ആയുധ പരിപാടി ആരംഭിച്ചതായി യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

-------------------aud--------------------------------

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആയുധ കമ്പനിയായ അൽമാസ്-ആൻറ്റിയുടെ അനുബന്ധ സ്ഥാപനമായ IEMZ കുപോൾ, പ്രാദേശിക വിദഗ്‌ധരുടെ സഹായത്തോടെ ചൈനയിൽ ഗാർപിയ-3 (G3)എന്ന പുതിയ ഡ്രോൺ മോഡൽ വികസിപ്പിക്കുകയും ടെസ്റ്റ് ചെയ്യുകയും ചെയ്‌തായാണ് റിപ്പോർട്ട്. കുപോൾ ഈ വർഷാദ്യം റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് അതിൻ്റെ പ്രവർത്തനങ്ങളുടെ രൂപരേഖ അയച്ചതായും ചൈനയിലെ ഒരു ഫാക്‌ടറിയിൽ G3 ഉൾപ്പടെയുള്ള ഡ്രോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് അറിയിച്ചതായും പറയുന്നു. പ്രതിരോധ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുകൾ പ്രകാരം 50 കിലോഗ്രാം പേലോഡുമായി G3 ന് ഏകദേശം 2,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും ഡ്രോണുകളുടെയോ ആളില്ലാ വിമാനങ്ങളുടെ കയറ്റുമതിയിൽ ചൈനക്ക് കർശന നിയന്ത്രണങ്ങളുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഡ്രോൺ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തങ്ങൾക്ക് വളരെയധികം ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരഷാ കൗൺസിൽ പറഞ്ഞു. പ്രസ്‌തുത ഇടപാടുകളെക്കുറിച്ച് ചൈനീസ് സർക്കാറി ന് അറിവുണ്ടെന്ന് സൂചിപ്പിക്കുന്നതൊന്നും വൈറ്റ് ഹൗസിൻ്റെ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല. എന്നാൽ, ഈ കമ്പനികൾ റഷ്യക്ക് അവരുടെ സൈന്യത്തിൻ്റെ ഉപയോഗത്തിനായി മാരകമായ സഹായം നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനക്ക് ഉത്തരവാദിത്തമുണ്ടെന്ന് യു.എസ് വക്താവ് കൂട്ടിച്ചേർത്തു. റിപ്പോർട്ടുകൾ വളരെ ആശങ്കാകുലമാണെന്നും സഖ്യകക്ഷികൾ കൂടിയാലോചിക്കുമെന്നും നാറ്റോ വക്താവ് പറഞ്ഞു. റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് നയതന്ത്രപരവും ഭൗതികവുമായ പിന്തുണ നൽകുന്നത് നിർത്തണമെന്ന് ബ്രിട്ടൻ്റെ വിദേശകാര്യ ഓഫിസ് ചൈനയോട് ആവശ്യപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu