ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്‍റെ ഉടമകൾക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.
സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് വിവരം ലഭിച്ചത്. തന്‍റെ കൈവശമുള്ള പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ബാഗേൽ എന്നയാൾക്കു നൽകാനുള്ളതാണെന്ന് ഇയാൾ പറഞ്ഞതായി ഇഡി പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി മഹാദേവ് ആപ് ഉടമകൾ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പണം നൽകുന്നുണ്ടെന്നും ഇതുവരെ 508 കോടി രൂപ നൽകിയതായും ഇഡിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
© Copyright 2023. All Rights Reserved