ജനം നട്ടം തിരിയുമ്പോൾ എംപിമാർ 7.1% ബംപർ ശമ്പളവർധന ഉപേക്ഷിക്കണമെന്ന് ആവശ്യം
ജീവിതച്ചെലവ് പ്രതിസന്ധികളിൽ പൊതുജനം നട്ടം തിരിയുന്നതിനിടെ
പുതുവർഷത്തിൽ പണപ്പെരുപ്പത്തെ മറികടന്നുള്ള എംപിമാരുടെ ശമ്പളവർദ്ധനക്കെതിരെ വ്യാപക പ്രതിഷേധം. പാർലമെന്റ് അംഗങ്ങൾക്ക് 7.1 ശതമാനം വർദ്ധന ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ബേസിക് സാലറി ഏപ്രിൽ മാസത്തിൽ 86,545 പൗണ്ടിൽ നിന്നും 92,731 പൗണ്ടിലേക്ക് ഉയരും. ലോർഡ്‌സ് പിയേഴ്‌സിന് ലഭിക്കുന്ന ടാക്‌സ്-ഫ്രീ ഡെയ്‌ലി അലവൻസ് 24 പൗണ്ട് വർദ്ധിച്ച് 366 പൗണ്ടിലേക്കും വർദ്ധിക്കും. ഹൗസ് ഓഫ് ലോർഡ്‌സിൽ നടക്കുന്ന സിറ്റിംഗിൽ പങ്കെടുക്കുന്നതിനാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ ഈ കൈഅയച്ചുള്ള വർദ്ധനവിലൂടെ ഇംഗ്ലണ്ടിലെ നഴ്‌സുമാർക്ക് ലഭിച്ചതിലും വലിയ ശമ്പളവർദ്ധനയാണ് എംപിമാർക്ക് കൈവരിക.
ജീവിതച്ചെലവ് പ്രതിസന്ധികളിൽ പൊതുജനം തിങ്ങിഞെരുങ്ങുന്നതിനിടെ നടക്കുന്ന ഈ നീക്കം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഇൻഡിപെൻഡന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റിയാണ് എംപിമാരുടെയും, പിയേഴ്‌സിന്റെയും വാർഷിക ശമ്പളം തീരുമാനിക്കുന്നത്. 2015 മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസങ്ങളിലെ പബ്ലിക് സെക്ടർ വരുമാനത്തെ ആസ്പദമാക്കിയാണ് വർദ്ധന നിശ്ചയിക്കുന്നത്.
എന്നാൽ 7.1 ശമ്പളവർദ്ധന നൽകാനുള്ള തീരുമാനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. സ്വതന്ത്ര നടപടികളിലൂടെയാണ് സാലറി നിശ്ചയിക്കുന്നതെന്നും, ഇത് പാർലമെന്റിന്റെ വിഷയമാണെന്നുമാണ് നമ്പർ .10 ആവർത്തിക്കുന്നത്...
എൻഎച്ച്എസ് ജീവനക്കാരിൽ ഭൂരിപക്ഷവും 5 ശതമാനത്തിനടുത്ത് വർദ്ധനവ് നേടി തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഈ ഘട്ടത്തിലാണ് രാഷ്ട്രീയക്കാർക്ക് 7 ശതമാനത്തിന് മുകളിൽ വർദ്ധന ലഭ്യമാക്കുന്നതിൽ എതിർപ്പ് ഉയരുന്നത്.
© Copyright 2024. All Rights Reserved