ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജപ്പാൻറെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) പേടകത്തിലെ സോളാർ പാനൽ പ്രവർത്തന രഹിതം. ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസി ‘ജാക്സ’ ആണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ പ്രധാന പേടകം അതിലെ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 74 ശതമാനം ചാർജുള്ള ബാറ്ററിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ബാറ്ററിക്ക് ഒരു പരിധിയുണ്ടെന്നും തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും പ്രോജക്റ്റ് മാനേജർ ഹിതോഷി കുനിനാക വ്യക്തമാക്കി.സമയം മാറുന്നതിന് അനുസരിച്ച് സൂര്യപ്രകാശത്തിൻ്റെ ദിശ മാറും. സൂര്യപ്രകാശം സോളാർ പാനലിൻ്റെ സെല്ലുകളിൽ പതിക്കാൻ സാധ്യതയുണ്ട്. സോളാർ പാനൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹിതോഷി കുനിനാക വ്യക്തമാക്കി. അതേസമയം, സോളാർ പാനൽ പ്രവർത്തന രഹിതമായതിനാൽ പേടകത്തിലെ ബാറ്ററി റീ ചാർജ് ചെയ്യാൻ സാധിക്കില്ല. അതിനിടെ, ചന്ദ്രനിൽ ഇറങ്ങിയ 'സ്ലിം' പേടകത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് 'ജാക്സ'.
© Copyright 2025. All Rights Reserved