ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലണ്ടനിൽ എത്തിയ ഘട്ടത്തിൽ സുരക്ഷാ ലംഘനം ഉണ്ടായ സംഭവം നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാൻ വിഷയം കോമൺസിൽ ഉന്നയിച്ചു. അക്രമികളെ 'ഖലിസ്ഥാനി തെമ്മാടികൾ' എന്ന് വിശേഷിപ്പിച്ചാണ് ബ്ലാക്ക്മാൻ വിഷയം കോമൺസിൽ അവതരിപ്പിച്ചത്.
-------------------aud--------------------------------
മധ്യലണ്ടനിലെ ചാത്താം ഹൗസിന് മുന്നിൽ വെച്ചാണ് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ ജയശങ്കറിന്റെ സുരക്ഷാ വ്യൂഹം ലംഘിക്കാൻ ഒരു ഖലിസ്ഥാൻവാദി ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയെന്നാണ് ബ്ലാക്ക്മാൻ കോമൺസിൽ ഇതിനെ വിശേഷശിപ്പിച്ചത്. വിദേശത്ത് നിന്നും അതിഥികൾ എത്തുമ്പോൾ സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തിൽ ഹോം സെക്രട്ടറി വെറ്റ് കൂപ്പർ പാർലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും ബ്ലാക്ക്മാൻ ആവശ്യപ്പെട്ടു. രാജ്യത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്തുള്ള പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ അക്രമത്തിന് ശ്രമുണ്ടായത്. ഖലിസ്ഥാനി തെമ്മാടികളാണ് ഇതിന് പിന്നിൽ. ഇത് ജനീവാ കൺവെൻഷന് വിരുദ്ധമാണ്. പോലീസും, സുരക്ഷാ സേനയും സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണം, ബ്ലാക്ക്മാൻ വ്യക്തമാക്കി. യുകെ ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്‌മെന്റ് ഓഫീസും സംഭവത്തെ അപലപിച്ചു.
പ്രതിഷേധക്കാരനെ ഉടൻ പിടികൂടിയെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് പറയുന്നു. വിദേശകാര്യമന്ത്രിക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇവിടെ നിന്നും യാത്ര ചെയ്യാൻ കഴിഞ്ഞെന്നും പോലീസ് വക്താവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
© Copyright 2024. All Rights Reserved