കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് അന്ത്യശാസനവുമായി സ്വന്തം പാർട്ടിയിലെ എംപിമാർ. ഒക്ടോബർ 28നുള്ളിൽ ട്രൂഡോ രാജിവയ്ക്കണമെന്നാണ് വിമത എംപിമാരുടെ അന്ത്യശാസനം. ഇതോടെ ജസ്റ്റിൻ ട്രൂഡോയുടെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനുള്ള സ്വപ്‌നം പൊലിയുകയാണ്. ഇത് മൂന്നാം തവണയാണ് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
-------------------aud--------------------------------
ട്രൂഡോ അധികാരത്തിലെത്തിയാൽ നാലാം തവണ അധികാരത്തിലേറുന്ന ആദ്യ കനേഡിയൻ പ്രധാനമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കാം. എന്നാൽ ഖാലിസ്ഥാൻ തീവ്രവാദിയായ ഹർദ്ദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ട്രൂഡോ സ്വീകരിച്ച നിലപാടുകളാണ് നിലവിൽ തിരിച്ചടിയായി പരിണമിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദിയുടെ കൊലപാതകത്തിന് പിന്നാലെ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കുടിയേറ്റ പ്രശ്‌നങ്ങളിൽ വലയുന്ന കാനഡയിൽ ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾ കൂടി രൂപപ്പെട്ടതോടെ അത് ട്രൂഡോയ്ക്ക് സ്വന്തം പാർട്ടിയിൽ നിന്നുള്ള പിന്തുണയും ദുർബലമാക്കി. ജി ട്വന്റി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ട്രൂഡോ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചു. തുടർന്ന് ഉച്ചകോടി അവസാനിക്കും മുൻപ് ട്രൂഡോ കാനഡയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പുതിയ സംഭവ വികാസങ്ങളെ ട്രൂഡോ പുഞ്ചിരിയോടെയാണ് നേരിടുന്നത്. പാർട്ടിയിൽ നിന്ന് ഉയരുന്ന വിമത സ്വരങ്ങൾ തന്റെ നിലനിൽപ്പിന് തന്നെ ചോദ്യമാകുമ്പോഴും പാർട്ടി ഒറ്റക്കെട്ടാണെന്നാണ് ട്രൂഡോയുടെ അഭിപ്രായം. 153 എംപിമാർ ട്രൂഡോയുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് യോഗം ചേരുകയായിരുന്നു. ഇതോടൊപ്പം ലിബറൽ പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും ട്രൂഡോ ഒഴിയണമെന്ന് ആവശ്യപ്പെട്ട് 28 എംപിമാർ നിവേദനം നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved