എൻഎച്ച്എസിൻ്റെ 75 വർഷത്തെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തോതിൽ തുടർച്ചയായി ജൂനിയർ ഡോക്ടർമാർ പണിമുടക്കിയപ്പോൾ ഒരു മില്യനിലേറെ അപ്പോയിന്റ്മെന്റുകൾ റദ്ദായെന്ന് കണക്കുകൾ. എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.1 മില്യൻ അപ്പോയിൻ്റ്മെൻ്റുകളാണ് ആശുപത്രികളിലും കമ്മ്യൂണിറ്റി, മെൻ്റൽ ഹെൽത്ത് ക്ലിനിക്കുകളിലുമായി മാർച്ച് മുതലുള്ള തീയതികളിലേക്ക് റീഷെഡ്യൂൾ ചെയ്യേണ്ടി വന്നത്.
-------------------aud--------------------------------
കൺസൾട്ടന്റുമാർ, നഴ്‌സുമാർ, ആംബുലൻസ് ജീവനക്കാർ എന്നിങ്ങനെ എൻഎച്ച്എസിൽ നടന്ന എല്ലാ പണിമുടക്കുകൾ ഒരുമിച്ച് കണക്കാക്കിയാലും അതിനെ മറികടക്കുന്ന തോതിലാണ് ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കുകൾ സൃഷ്ടിച്ച ദുരിതം. ചൊവ്വാഴ്‌ചയാണ് പണിമുടക്കുകൾ അവസാനിച്ചത്. കഴിഞ്ഞ 10 മാസങ്ങൾക്കിടെ ജൂനിയർ ഡോക്‌ടർമാർ 34 ദിവസമാണ് പണിമുടക്ക് നടത്തിയത്. കഴിഞ്ഞ ആഴ്‌ചയിലെ ഓരോ പ്രവൃത്തിദിനത്തിലും ശരാശരി 25,600 ഡോക്‌ടർമാരാണ് ജോലി ചെയ്യാതെ ഇരുന്നത്.
© Copyright 2024. All Rights Reserved