കൊറോണ വൈറസ് ബാധയെത്തുടർന്ന് അടച്ചിട്ട സ്കൂളുകൾ ജൂൺ ഒന്നുമുതൽ തുറക്കണമെന്ന് പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അധ്യാപകർ. ലോക ടൗണിൽ ഇളവുകൾ പ്രഖ്യാപിക്കുന്ന അതിനോട് അനുബന്ധിച്ച് ജൂൺ ഒന്നുമുതൽ ക്ലാസ്സുകളും തുടരണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്. കൊറോണ വൈറസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഒരു നീക്കം വളരെയധികം ഭീതി ജനിപ്പിക്കുന്ന ഒന്നാണ് എന്ന് അഭിപ്രായപ്പെട്ട അധ്യാപകർ ഒന്നടങ്കം പ്രതിഷേധവുമായി എത്തി. ഒന്ന് ആറ് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ആദ്യം ക്ലാസ്സ് തുടങ്ങുക.എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
അടുത്തവർഷം പരീക്ഷ എഴുതേണ്ട സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ മുമ്പ് ക്ലാസ് തുടങ്ങില്ല. എന്നാൽ പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഇടയ്ക്കിടെ അധ്യാപകരെ സന്ദർശിക്കാൻ ശ്രമിക്കണമെന്നും സൂചിപ്പിച്ചു. നഴ്സറികൾ ആദ്യഘട്ടത്തിൽ തുറക്കുക ഇല്ല എങ്കിലും സെപ്റ്റംബറോടെ പ്രൈമറി തല വിദ്യാർത്ഥികളും സ്കൂളിൽ എത്തേണ്ടതാണ്.
സ്കൂളുകൾ തുറന്നാൽ തന്നെ വീട്ടിൽ വെച്ച് തന്നെ വിദ്യാർഥികളെ അണുവിമുക്തം ആക്കണമെന്ന നാഷണൽ എജുക്കേഷൻ യൂണിയൻ ജോയിൻ ജനറൽസെക്രട്ടറി മേരി ബ്രൗസ്റ്റഡ് ആവശ്യപ്പെട്ടു. ചൈനയിൽ വിദ്യാർത്ഥികളെ ഗേറ്റിനു പുറത്തു നിർത്തി അവിടെ മുൻവശവും പിൻവശവും അണുനാശിനി തളിക്കുകയും ന്യൂസുകൾ അണുവിമുക്തമാക്കുക യും കൈകൾ സാനിറ്ററി ഉപയോഗിച്ച് കഴുകിപ്പിക്കുകയും, അവർ ധരിച്ചിരുന്ന മാസ്ക് മാറ്റി പുതിയ മാസ്റ്റർ അവിടെവെച്ച് തന്നെ ധരിപ്പിക്കുകയും അവരുടെ ശരീരതാപനില അളക്കുകയും ചെയ്യും, ഈയൊരു രീതി തന്നെയാണ് ബ്രിട്ടണും നടപ്പാക്കേണ്ടത് എന്ന് അവർ കൂട്ടിച്ചേർത്തു. സൗത്ത് കൊറിയയും ഇതേ മാർഗം തന്നെയാണ് പിൻതുടരുന്നത്. ആയതിനാൽ തന്നെ അവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വലിയ കുറവും കാണാൻ സാധിക്കുന്നു എന്നു കൂടി അവർ കൂട്ടിച്ചേർത്തു
© Copyright 2023. All Rights Reserved