ഞായറാഴ്ച റോഡ് അപകടങ്ങൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. അതിനാൽ ആ ദിവസം യാത്രക്കാർ വാഹനങ്ങളിൽ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നാണ് യുകെയിലെ ഏറ്റവും വലിയ മോട്ടോറിംഗ് ഗ്രൂപ്പായ എഎ നൽകുന്ന മുന്നറിയിപ്പ്. ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് സഞ്ചരിക്കുന്ന സീസണിലെ 'ആ' സമയം വന്നുചേരുന്നതാണ് ഈ മുന്നറിയിപ്പിന് കാരണം. വാർഷിക സമയം മാറ്റത്തിന്റെ ദിവസം അപകടങ്ങൾ കുതിച്ചുയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
-------------------aud--------------------------------
2023 ഒക്ടോബറിലെ സമയമാറ്റത്തിന് പിന്നാലെയുള്ള രണ്ട് ആഴ്ചകളിൽ വാഹനാപകടങ്ങളുടെ തോത് 11% വർദ്ധിച്ചതായാണ് നാഷണൽ ആക്‌സിഡന്റ് അസിസ്റ്റ് സർവ്വീസ് റിപ്പോർട്ട് പ്രകാരം എഎ വ്യക്തമാക്കുന്നത്. മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച ബ്രിട്ടീഷ് സമ്മർ ടൈമിലേക്ക് മാറുന്ന ബ്രിട്ടനിലെ ക്ലോക്കുകൾ ഒക്ടോബറിലെ അവസാന ഞായറാഴ്ച ഒരു മണിക്കൂർ പിന്നിലേക്ക് മാറി ഗ്രിൻവിച്ച് മീൻടൈം സ്വീകരിക്കും. ഒക്ടോബറിലെ കാലാവസ്ഥാ മാറ്റത്തിൽ രാവിലെ നേരത്തെ ആകുകയും, വൈകുന്നേരങ്ങൾ നേരത്തെ ഇരുട്ടുകയും ചെയ്യും.
വൈകുന്നേരങ്ങളിലെ ഇരുട്ടും, തെന്നുന്ന റോഡുകളും, ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസ്സങ്ങൾ നേരിടുന്നതും ചേർന്നാണ് ഒക്ടോബർ അവസാനവും, നവംബർ ആദ്യവും അപകടങ്ങൾ വർദ്ധിക്കുന്നതെന്ന് എഎ മുന്നറിയിപ്പ് നൽകുന്നു.
© Copyright 2025. All Rights Reserved