പടിഞ്ഞാറൻ മിഡ്‌ലാൻഡ്‌സിൽ, പ്രായപൂർത്തിയായവർക്കുള്ള സിംഗിൾ ടിക്കറ്റ് നിരക്കുകൾ നാഷണൽ എക്സ്പ്രസ് വർദ്ധിപ്പിക്കുകയാണ്. 90 പെൻസായിരിക്കും വർദ്ധിപ്പിക്കുക. ജനുവരി അഞ്ചു മുതൽ സിംഗിൾ ടിക്കറ്റ് നിരക്ക് 2.90 പൗണ്ട് ആയിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റു ടിക്കറ്റുകളുടെയും പാസുകളുടെയും നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
-------------------aud--------------------------------
ജനുവരി ഒന്നു മുതൽ നിലവിൽ വന്ന സർക്കാരിന്റെ സിംഗിൾ ബസ്സ് ഫെയർ ക്യാപ് ആയ മൂന്നു പൗണ്ടിനേക്കാൾ കുറവാണ് വർദ്ധിപ്പിച്ച നിരക്കും. വോൾവർഹാംപ്ടൺ, കവൻട്രി, ബിർമ്മിംഗ്ഹാം എന്നിവിടങ്ങളിലാണ് നാഷണൽ എക്സ്പ്രസ് സേവനം ലഭ്യമാക്കുന്നത്. പടിഞ്ഞാറൻ മിഡ്‌ലാൻഡ്‌സിൽ, പൊതുഗതാഗത സംവിധാനങ്ങളിൽ ഏറെ പ്രിയം ബസ്സുകൾ ആയിരുന്നുവെന്നും, ജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന നിരക്കുകളാണ് തങ്ങളുടേതെന്നും കമ്പനി പ്രതിനിധി അറിയിച്ചു. ജനുവരെ അഞ്ചു വരെ സിംഗിൾ ടിക്കറ്റ് നിരക്ക് രണ്ടു പൗണ്ട് ആയി തന്നെ തുടരും.
© Copyright 2024. All Rights Reserved