ടിബറ്റിലും നേപ്പാളിലുമായി ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചനത്തിൽ 32 പേർക്ക് ജീവൻ നഷ്ടമായതായി അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബിഹാറിലും അസമിലും ബംഗാളിലും ഉൾപ്പെടെ, ഉത്തരേന്ത്യയിൽ പലയിടത്തും അനുഭവപ്പെട്ടു. ഹിമാലയൻ ബെൽറ്റിൽ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടില്ല.
-------------------aud-------------------------------
ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ( യു എസ് ജി എസ് ) പ്രകാരം നേപ്പാൾ - ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോ മീറ്റർ വടക്കുകിഴക്കായി രാവിലെ 6.35 നാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാറിൽ അനുഭവപ്പെട്ടു. പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങൾ തകർന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലും സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ, ശക്തമായ ഭൂചലനത്തെത്തുടർന്ന് ഭയന്ന് താമസക്കാർ വീടുകളിൽ നിന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള സിസാങ്ങിൽ രാവിലെ 6:35ന് ആണ്
© Copyright 2024. All Rights Reserved