ടി20 ലോകകപ്പ്: അവർ രണ്ടുപേരെയും ഇന്ത്യ ടീമിലെടുത്തില്ലെങ്കിൽ അതിലും വലിയ മണ്ടത്തരമില്ലെന്ന് ആന്ദ്രെ റസൽ

01/12/23

അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താൻ യുവതാരങ്ങളുടെ കൂട്ടയിടിയാണ് ഇന്ത്യൻ ടീമിൽ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ അവസരം ലഭിച്ച യുവതാരങ്ങളായ റുതുരാജ് ഗെയ്ക്‌വാദും യശസ്വി ജയ്‌സ്വാളും ഇഷാൻ കിഷനുമെല്ലാം വെടിക്കെട്ട് ബാറ്റിംഗിലൂടെ തിളങ്ങുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോലിയും രോഹിത് ശർമയുമില്ലെങ്കിൽ അത് വലിയ മണ്ടത്തരമാകുമെന്ന് തുറന്നു പറയുകയാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസൽ. രോഹിത്തും കോലിയും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്. വലിയ മത്സരങ്ങളിൽ മികവ് കാട്ടുന്നവർ. അങ്ങനെയുള്ള കളിക്കാരെ ഞാനാണെങ്കിൽ ലോകകപ്പിൽ ഉറപ്പായും കളിപ്പിക്കും. കാരണം ഇന്ത്യൻ ക്രിക്കറ്റിനായി അത്രയേറെ സംഭാവനകൾ നൽകിയവരാണവർ. സച്ചിനൊപ്പം പരിഗണിക്കാവുന്ന രണ്ട് താരങ്ങൾ. അവരെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ അത് വലിയ നീതികേടും മണ്ടത്തരവുമാകുമെന്നും അബുദാബി ടി10 ലീഗിൽ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കുന്ന റസൽ പറഞ്ഞു. 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ട20 ക്രിക്കറ്റിൽ കളിക്കാത്ത രോഹിത്തിനോട് അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ക്യാപ്റ്റനായി തുടരാൻ ബിസിസിഐ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ലണ്ടനിൽ അവധി ആഘോഷിക്കുന്ന രോഹിത് ഇതുവരെ മനസ് തുറന്നിട്ടില്ല. കോലിയാകട്ടെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ വൈറ്റ് ബോൾ സീരീസിൽ നിന്ന് വിശ്രമം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത ടി20 ലോകകപ്പിൽ ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവനിരയാകും ഇന്ത്യക്കായി ഇറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ കളിക്കാൻ സാധ്യതയില്ല.

Latest Articles

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu